Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബൈക്ക് പിന്നാലെ അബൂദബി നഗരത്തിലെ പ്രധാന റോഡുകളിലും ഇനി ടോൾ പിരിവ്; നാലിടങ്ങളിലായി സ്ഥാപിക്കുന്ന ടോളിന് തിരക്കേറിയ സമയം നല്‌കേണ്ടത് നാല് ദിർഹം; ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ

ദുബൈക്ക് പിന്നാലെ അബൂദബി നഗരത്തിലെ പ്രധാന റോഡുകളിലും ഇനി ടോൾ പിരിവ്; നാലിടങ്ങളിലായി സ്ഥാപിക്കുന്ന ടോളിന് തിരക്കേറിയ സമയം നല്‌കേണ്ടത് നാല് ദിർഹം; ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

ദുബൈക്കു പിന്നാലെ അബുദബി നഗരത്തിലെ പ്രധാന റോഡുകളിലും ടോൾ ഏർപ്പെടുത്തും. അബൂദബി നഗരത്തിൽ നാലിടങ്ങളിലാണ് സാലിക് ടോൾ ഗേറ്റുകൾ സ്ഥാപിക്കുകയെന്നും അധികൃതർ വെളിപ്പെടുത്തി. ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫാ പാലം, മുസഫ പാലം, അല മക്ത പാലം എന്നിവിടങ്ങളിലാണ് സാലിക് ഗേറ്റുകൾ ഏർപ്പെടുത്തുക.ഒക്‌ടോബർ 15 മുതൽ പ്രാബല്യത്തിൽവരും.

തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ നാല് ദിർഹം ചുങ്കം ഈടാക്കും. തിരക്ക് കുറഞ്ഞ സമയത്തും വെള്ളിയാഴ്ചകളിലും അവധിദിവസങ്ങളിലും രണ്ട്? ദിർഹം നൽകിയാൽ മതി. ദിവസം ഒരു വാഹനത്തിന് കൂടിയാൽ 16 ദിർഹം വരെ ആയിരിക്കും ചുങ്കം ഈടാക്കുക.

അബൂദബി രജിസ്‌ട്രേഷനുള്ള വാഹനങ്ങൾക്ക് ഓഗസ്റ്റ് മുപ്പതോടെ സാലിക് രജിസ്‌ട്രേഷൻ പ്രക്രിയ ആരംഭിക്കാം. അബൂദബിക്ക് പുറത്തുള്ള വാഹനങ്ങൾ സാലിക് ഗേറ്റിലൂടെ കടന്നു പോകും മുമ്പ് രജിസ്റ്റർ ചെയ്തിരിക്കണം. സാലിക് കൂടാതെ കടന്നു പോകുന്ന അബൂദബി വാഹനത്തിന് പത്തു ദിവസം വരെ ഇളവ് ലഭിക്കും. അതിനിടയിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി ചുങ്കം നൽകിയില്ലെങ്കിൽ പിഴയൊടുക്കണം.

ആദ്യദിനം നൂറും രണ്ടാം ദിനം ഇരുനൂറും മൂന്നാം ദിനം 400ഉം ആയിരിക്കും പിഴ. അബൂദബിക്കു പുറത്തുള്ള വാഹനത്തിന് പത്തു ദിവസത്തെ ഇളവ് പിന്നിട്ടാൽ നിത്യം അമ്പതു ദിർഹം എന്ന കണക്കിലായിരിക്കും പിഴ. ആംബുലൻസുകൾ, രജിസ്റ്റർ ചെയ്ത ടാക്?സികൾ എന്നിവയെ ചുങ്കത്തിൽ നിന്നൊഴിവാക്കും. നിലവിൽ ദുബൈയിൽ ഏഴ് സാലിക് ഗേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും കാർ പൂളിങ് പോലുള്ള സംവിധാനങ്ങൾ വ്യാപകമാക്കാനും ലക്ഷ്യമിട്ടാണ് ടോൾ ഗേറ്റുകൾ തുറക്കുന്നതെന്നാണ് ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP