Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ ബജറ്റ് എയർലൈൻ വരുന്നു; എയർ അറേബ്യ അബുദാബി എത്തുന്നതോടെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനാവുമെന്ന പ്രതീക്ഷയിൽ പ്രവാസികളും

പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ ബജറ്റ് എയർലൈൻ വരുന്നു; എയർ അറേബ്യ അബുദാബി എത്തുന്നതോടെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനാവുമെന്ന പ്രതീക്ഷയിൽ പ്രവാസികളും

സ്വന്തം ലേഖകൻ

 

യർ അറേബ്യയ്ക്കും ഫ്‌ളൈ ദുബായിക്കും പിന്നാലെ യു.എ.ഇ.യിൽനിന്ന് ചെലവുകുറഞ്ഞ പുതിയൊരു വിമാനക്കമ്പനികൂടി. എയർ അറേബ്യ അബുദാബി എന്ന പേരിലായിരിക്കും പുതിയ വിമാനം പറക്കുക.തിരക്കേറിയ സമയങ്ങളിൽ എല്ലാ പരിധികളും കടന്ന് മുകളിലേക്ക് കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്കിന് പുതിയ ഒരു എയർലൈൻ കൂടി വരുമ്പോൾ ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യയും അബുദാബിയുടെ ഇത്തിഹാദും ചേർന്ന് 'എയർ അറേബ്യ അബുദാബി' എന്ന പേരിലാണ് പുതിയ ബജറ്റ് വിമാന സർവീസ് തുടങ്ങുന്നത്. ഇതോടെ യുഎഇയിൽ നിന്നുള്ള അഞ്ചാമത്തെ എയർലൈനായി മാറും എയർ അറബ്യ അബുദാബി.പുതിയ കമ്പനി എന്നു മുതൽ സർവീസ് തുടങ്ങുമെന്നോ ഏതൊക്കെ നഗരങ്ങളിലേക്കായിരിക്കും സർവീസെന്നോ വ്യക്തമാക്കിയിട്ടില്ല.കൂടുതൽ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിലുണ്ടാകുമെന്നു കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP