Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിലേക്കുള്ള സൗജന്യ ബാഗേജ് 40 കിലോയാക്കി എയർ ഇന്ത്യ പുനഃസ്ഥാപിച്ചു; യുഎഇയിലേക്കുള്ളത് 30 കിലോയായി തുടരും

ഇന്ത്യയിലേക്കുള്ള സൗജന്യ ബാഗേജ് 40 കിലോയാക്കി എയർ ഇന്ത്യ പുനഃസ്ഥാപിച്ചു; യുഎഇയിലേക്കുള്ളത് 30 കിലോയായി തുടരും

ദുബായ്: ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് 40 കിലോഗ്രാമാക്കി എയർ ഇന്ത്യ പുനഃസ്ഥാപിച്ചു. അതേസമയം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് 30 കിലോ ഗ്രാമായി തുടരും. സെപ്റ്റംബർ 30 വരെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഈ സേവനം ഉപയോഗിക്കാം.

അതേസമയം തിരക്കു തുടരുന്ന ബാംഗളൂർ, ഗോവ സെക്ടറിലേക്കുള്ള സർവീസുകൾക്ക് ഇതു  ബാധകമല്ല. അവധിക്കാലം കഴിഞ്ഞ് തിരക്ക് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ ബാഗേജ് അലവൻസ് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിലേക്കു സർവീസ് നടത്തുന്ന വിമാനകമ്പനികളുടെ എണ്ണം വർധിച്ചതോടെ എയർലൈനുകൾ തമ്മിൽ മത്സരം മുറുകിയതാണ് യാത്രക്കാർക്കു ഗുണകരമായത്.

എയർ ഇന്ത്യയ്ക്കു പുറമേ, ഫ്‌ളൈ ദുബായ്, ജെറ്റ് എയർവേസ്, എയർ അറേബ്യ തുടങ്ങിയ കമ്പനികൾ കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് വ്യാപിപ്പിച്ചതും എ 380 പോലെ വലിയ വിമാനങ്ങൾ ഈ റൂട്ടിൽ സർവീസ് ആരംഭിച്ചതും വിമാനകമ്പനികൾക്കിടയിലുള്ള മത്സരം വർധിപ്പിക്കുയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP