Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാൻ സൗകര്യമൊരുക്കി എയർ ഇന്ത്യ എക്സ്‌പ്രസ്; ഷാർജയിൽ നിന്ന് 290 ദിർഹത്തിനും ദുബായിൽ നിന്ന് 279 ദിർഹത്തിനും ടിക്കറ്റ് ബുക്ക് ചെയ്യാം; നിരക്കിളവ് ലഭിക്കുക പത്തുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക്

കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാൻ സൗകര്യമൊരുക്കി എയർ ഇന്ത്യ എക്സ്‌പ്രസ്; ഷാർജയിൽ നിന്ന് 290 ദിർഹത്തിനും ദുബായിൽ നിന്ന് 279 ദിർഹത്തിനും ടിക്കറ്റ് ബുക്ക് ചെയ്യാം; നിരക്കിളവ് ലഭിക്കുക പത്തുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക്

സ്വന്തം ലേഖകൻ

ലയാളികൾക്ക് നാട്ടിലേക്ക് പറക്കാൻ കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്‌പ്രസ്. കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾക്ക് ആകർഷക നിരക്കിളവാണ് എയർഇന്ത്യ എക്സ്‌പ്രസ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി പത്തുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് നിരക്കിളവ് ലഭിക്കുക. വ്യാഴാഴ്ചയാണ് ഓഫർ ടിക്കറ്റ് വിൽപനക്ക് തുടക്കമായത്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവർക്ക് ഈ വർഷം ഒക്‌ടോബർ വരെ യാത്രചെയ്യാൻ കഴിയും.

നിശ്ചിത കാലയളവിൽ യാത്ര ചെയ്യുന്നവർക്ക് 300 ദിർഹത്തിൽ കുറഞ്ഞ നിരക്കുകളാണ് കേരളത്തിലേയ്ക്കടക്കം എയർ ഇന്ത്യ എക്സ്‌പ്രസ് ഇന്ന് പ്രഖ്യാപിച്ചത്. ഷാർജയിൽ നിന്ന് 269 ദിർഹം, ദുബായിൽ നിന്ന് 279, അബുദാബിയിൽ നിന്ന് 289, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് 299 ദിർഹം വീതമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.

അബുദാബി, ദുബായ്, ഷാർജ, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മംഗ്ലുരു, തിരുച്ചിറപ്പള്ളി, ഡൽഹി, ലകനൗ, ജയ്പൂർ, അമൃത് സർ, ഛഢിഗഡ്, വരാണസി, മുംബൈ, പൂണെ, സൂറത് എന്നിവിടങ്ങളിലേയ്ക്കു യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം സ്വന്തമാക്കാം.

മസ്‌കത്തിൽനിന്ന് 35 റിയാലിലും സലാലയിൽനിന്ന് 55 റിയാലിലുമാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നികുതി ഉൾപ്പെടെയുള്ള നിരക്കാണിത്. എന്നാൽ, ട്രാൻസാക്ഷൻ ഫീസ് പ്രത്യേകം നൽകേണ്ടിവരും. ഒമാനിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവക്കുപുറമെ മംഗലാപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ആകർഷക നിരക്കിന്റെ ആനുകൂല്യം ലഭിക്കും.മസ്‌കത്തിൽനിന്ന് കൊച്ചിയിലേക്ക് 43 റിയാലിലും കോഴിക്കോട്ടേക്ക് 40 റിയാലിലുമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

തിരുവനന്തപുരത്തേക്ക് 43 റിയാലിലും കണ്ണൂരിലേക്ക് 35 റിയാലിലുമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള സർവിസുകൾക്കും ആകർഷക നിരക്ക് ലഭിക്കും. ഒമാനിലേക്ക് 6999 രൂപ മുതൽ ടിക്കറ്റ്‌ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അറിയിച്ചു. അവധിക്കാലം ഒമാനിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് രണ്ടു വശത്തേക്കുമുള്ള യാത്രക്ക് എക്സ്‌പ്രസിന്റെ ഓഫർ ടിക്കറ്റ് വിൽപന സഹായകരമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP