Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇക്കുറി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വിജയി അബുദാബിയിലെ ഫിലിപ്പീൻസ് നഴ്‌സ്; അനബെല്ല നേടിയത് 1.2 കോടി ദിർഹം; രണ്ടാം സമ്മാനം ഇന്ത്യാക്കാരന്; മറ്റനേകം സമ്മാനങ്ങളും ഇന്ത്യാക്കാർക്ക്

ഇക്കുറി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വിജയി അബുദാബിയിലെ ഫിലിപ്പീൻസ് നഴ്‌സ്; അനബെല്ല നേടിയത് 1.2 കോടി ദിർഹം; രണ്ടാം സമ്മാനം ഇന്ത്യാക്കാരന്; മറ്റനേകം സമ്മാനങ്ങളും ഇന്ത്യാക്കാർക്ക്

സ്വന്തം ലേഖകൻ

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശിനിയും നഴ്‌സുമായ അനബെല്ലെ മനലസ്താസിന് ഒന്നാം സമ്മാനം. 1.2 കോടി ദിർഹമാണ് അനബെല്ലയ്ക്ക് സമ്മാനമായി ലഭിച്ചത്. തന്റെ പ്രാർത്ഥനയ്ക്ക് ദൈവം നൽകിയ ഉത്തരമാണ് ഈ സമ്മാനമെന്നാണ് അനബെല്ല പ്രതികരിച്ചത്. 283702 എന്ന നമ്പറിലൂടെയാണ് അനബെല്ലയെ തേടി സമ്മാനമെത്തിയത്.

2011ലാണ് അനബെല്ല യുഎഇയിലെത്തിയത്. കഴിഞ്ഞ നാലു വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇടയ്ക്കിടെ പങ്കെടുക്കാറുണ്ട്. സുഹൃത്തുക്കളോടൊപ്പം ചേർന്ന് പണം സമാഹരിച്ചാണ് പലപ്പോഴും ടിക്കറ്റെടുക്കാറുള്ളത്. സുഹൃത്തുക്കളിലൊരാൾ ഇപ്പോൾ അമേരിക്കയിലേക്ക് പോയി. അതിനുമുൻപ് അവസാനമായി എല്ലാവരും കൂടി ചേർന്ന് എടുത്ത ടിക്കറ്റായിരുന്നു ഇത്. ഇതിനാണ് സമ്മാനമടിച്ചത്.

രണ്ടാം സമ്മാനമായ ലാൻഡ് റോവർ ഇന്ത്യക്കാരനായ മുഹമ്മദ് ഹംസയ്ക്കാണ് ലഭിച്ചത്. ഒരു ലക്ഷം മുതൽ 50,000 ദിർഹം വരെയുള്ള സമ്മാനങ്ങളും ഇന്ത്യാക്കാർക്കു ലഭിച്ചു. ഒരു ലക്ഷം, 90,000, 80,000, 70,000, 50,000 ദിർഹം വീതമാണ് ഇന്ത്യക്കാർക്കു ലഭിച്ചത്. യഥാക്രമം മുഹമ്മദ് അഷ്‌റഫ് ഡ്രാബു, അഫ്രോസ് അലാം, രേഖ അയ്യർ, നിഷ ജോൺ, മുഹമ്മദ് യാസർ എന്നിവരാണ് ഈ ഭാഗ്യശാലികൾ.

60,000 ദിർഹത്തിന്റെ സമ്മാനം ശ്രീലങ്കൻ സ്വദേശി അറമുഖം ശിവകുമാറിന് ലഭിച്ചു. അടുത്ത നറുക്കെടുപ്പിലെ ജേതാവിന് 2 കോടി ദിർഹമാണ് സമ്മാനം ലഭിക്കുകയെന്ന് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. മുൻ നറുക്കെടുപ്പുകളിൽ മിക്കതും ഇന്ത്യക്കാരാണ് ഒന്നാം സമ്മാനം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP