Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബൈയിലെ നിയമലംഘകർക്ക് ഇനി ബോർഡിങ് പാസിനായി കാത്ത് നില്‌ക്കേണ്ട; കാലതാമസം ഇല്ലാതെ നാടുവിടാനായി ബോർഡിങ് പാസ് ജയിലിലെത്തിക്കും

ദുബൈയിലെ നിയമലംഘകർക്ക് ഇനി ബോർഡിങ് പാസിനായി കാത്ത് നില്‌ക്കേണ്ട; കാലതാമസം ഇല്ലാതെ നാടുവിടാനായി ബോർഡിങ് പാസ് ജയിലിലെത്തിക്കും

സ്വന്തം ലേഖകൻ

ദുബൈയിലെ നിയമലംഘകർക്ക് ഇനി ബോർഡിങ് പാസിനായി കാത്ത് നില്‌ക്കേണ്ട. നിയമലംഘകർക്ക് കാലതാമസം ഇല്ലാതെ നാടുവിടാനായി വിമാനത്താവളത്തിലെത്തും മുൻപ് ബോർഡിങ് പാസ് ജയിലിൽ തന്നെ നൽകുമെന്ന് ദുബായ് എമിഗ്രേഷൻ (ജിഡിആർഎഫ്) തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. സംവിധാനം അടുത്ത വർഷം പ്രാബല്യത്തിൽ വരും. ഡനാറ്റയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത

ലോകത്ത് ആദ്യമായാണ് ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡൻസി നിയമം ലംഘിക്കുന്നവർക്ക് അവരുടെ രാജ്യത്തേയ്ക്ക് പോകാൻ തടങ്കൽ കേന്ദ്രത്തിൽ നിന്ന് യാത്രാ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഇതനുസരിച്ച് തടവുകാരുടെ ലഗേജുകൾ മുൻകൂട്ടി തന്നെ വിമാനത്താവളത്തിലേയ്ക്ക് അയയ്ക്കും.

പ്രവേശന, താമസ നിയമം ലംഘിക്കുന്നവർക്കുള്ള യാത്രാനടപടികൾ ഏറ്റവും വേഗത്തിലും മികച്ച രീതിയിലും പൂർത്തീകരിക്കാനാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP