Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുനില ബസ്സിലേറി ഷാർജയുടെ പൈതൃകകാഴ്ചകൾ കാണാം; സഞ്ചാരികളുടെ മനം കവർന്നുസിറ്റി സൈറ്റ് സീയിങ്

ഇരുനില ബസ്സിലേറി ഷാർജയുടെ പൈതൃകകാഴ്ചകൾ കാണാം; സഞ്ചാരികളുടെ മനം കവർന്നുസിറ്റി സൈറ്റ് സീയിങ്

ന്നലെകളിലേക്കു വെളിച്ചം വീശുന്ന ചരിത്ര കാഴ്ചകൾക്ക് പ്രശസ്തമാണ് ഷാർജ. കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും കഥകൾ പറയുന്ന ഷാർജയിലെ തീരങ്ങളും പുരാതന പട്ടണങ്ങളുമെല്ലാം ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിയുടെയും മനംകവരും. ഷാർജ നഗരത്തിനു ചുറ്റുമുള്ള ഇത്തരം കാഴ്ചകൾ ഒരൊറ്റ യാത്രയിൽ കാണാൻ അവസരമൊരുക്കുകയാണ് സിറ്റി സൈറ്റ് സീയിങ്. ഷാർജ ഇൻവെസ്റ്റ്‌മെന്റ്ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റിയും (ശുറൂഖ്) ലോകപ്രശസ്ത ബ്രാൻഡായ സിറ്റിസൈറ്റ് സീയിങ് വേൾഡ് വൈഡും ചേർന്നാണ് ഈ നഗരസഞ്ചാരം ഒരുക്കുന്നത്.

ചരിത്രക്കാഴ്ചകളിലേക്കു സഞ്ചാരിയെ കൈപിടിച്ച് നടത്തുന്ന ഷാർജയിലെപ്രശസ്തമായ പന്ത്രണ്ടു കേന്ദ്രങ്ങൾ കോർത്തൊരുക്കിയാണ് സിറ്റി സൈറ്റ്സീയിങ്ങിലെ പുതിയ കൾച്ചറൽ റൂട്ട് ഒരുക്കിയിരിക്കുന്നത്. രണ്ടു നില ബസ്സിൽനഗരപ്രദക്ഷിണം നടത്തുമ്പോൾ കാഴ്ചകളോടൊപ്പം ജർമൻ, ഉറുദു, റഷ്യൻ, അറബിക്,ചൈനീസ് തുടങ്ങിയ ഭാഷകളിലെ വിവരണങ്ങളും കേൾക്കാം.

പച്ച, നീല, ചുവപ്പ് എന്നിങ്ങനെ മൂന്നു റൂട്ടുകളാണ് സിറ്റി സൈറ്റ്സീയിങിന്റെ ഭാഗമായുള്ളത്. ഒരു മണിക്കൂർ ഇരുപതു മിനുട്ട് ദൈർഘ്യമുള്ള പച്ചലൈൻ യാത്ര 'കൾച്ചറൽ ടൂർ' എന്നും അറിയപ്പെടുന്നു. വാസ്തുവിദ്യയുടെ വേറിട്ടഅടയാളയമായ ഷാർജ സെൻട്രൽ സൂഖിൽ നിന്നാരംഭിക്കുന്ന ഈ യാത്ര ഷാർജയുടെ പൈതൃകകാഴ്ചകളിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. നൂറ്റാണ്ടുകൾക്കു മുൻപത്തെ അറബ്ജീവിതത്തിലേക്കും പൗരാണിക കച്ചവട ബന്ധങ്ങളിലേക്കും സഞ്ചാരികളെ കൈപിടിച്ച്‌നടത്തുന്ന ചരിത്ര കേന്ദ്രമായ 'ഹാർട്ട് ഓഫ് ഷാർജ', പുരാതന കാഴ്ചകളുടെസംരക്ഷണ കേന്ദ്രമായ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ, സാംസ്‌കാരികചത്വരം തുടങ്ങി പന്ത്രണ്ടു ഇടങ്ങൾ ഈ യാത്രയിൽ കാണാം. ഇസ്ലാമിക
വസ്തുവിദ്യയുടെ അപൂർവ പകർപ്പുകളും പത്തൊൻപതാം നൂറ്റാണ്ടിൽ പരമ്പരാഗത മൽസ്യത്തൊഴിലാളികൾ തമ്പടിച്ചിരുന്ന ഖാലിദ് പോർട്ടുമെല്ലാം കാഴ്ചകളുടെഭാഗമാണ്.

നഗരത്തിലെ വിനോദ കേന്ദ്രങ്ങളും ആഘോഷ ചിത്രങ്ങളും ചേർത്താണ് ബ്ലൂ ലൈനിലെ'ലെഷർ ടൂർ' ഒരുക്കിയിട്ടുള്ളത്. ഒന്നര മണിക്കൂർ നീളുന്ന ഈ യാത്രയിൽഖാലിദ് ലഗൂൺ, അൽ മജാസ് പാർക്ക്, ഫ്‌ളാഗ് ഐലൻഡ്, അൽ ഖാൻ ബീച്ച്, ഷാർജഅക്വാറിയം തുടങ്ങിയ കേന്ദ്രങ്ങൾ കാണാം. കടൽകാഴ്ചകളുടെ വേറിട്ട അനുഭവമാണ്അക്വാറിയത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. നൂറ്റിയമ്പതിൽ പരം ഇനംമത്സ്യങ്ങളെയും മറ്റ് അപൂർവ കടൽ ജീവികളെയും ഇവിടെ അടുത്ത് കാണാം.ഷോപ്പിംഗിനും രുചിപരീക്ഷണങ്ങൾക്കും പ്രശ്സതമായ അൽ വഹ്ദ സ്ട്രീറ്റ്,സഹാറ സെന്റർ, അൽ ഖസ്ബ തുടങ്ങിയ ഇടങ്ങളും ഈ ബസ്സിന്റെസ്റ്റോപ്പുകളിലുണ്ട്.

പ്രഭാപൂരിതമാവുന്ന നഗരകാഴ്ചകളിലൂടെ, രാത്രിയുടെ തണുത്ത കാറ്റും കൊണ്ട്‌സഞ്ചരിക്കാവുന്ന അര മണിക്കൂറാണ് ;ചുവപ്പു ലൈനിലെ 'നൈറ്റ് ടൂർ'. റമദാനിൽഅണിഞ്ഞൊരുങ്ങുന്ന നഗരത്തെ കാണാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണിത്.നഗരത്തിന്റെ പല ഭാഗങ്ങളിലുള്ള പത്തു സ്റ്റോപ്പുകളാണ് ഈ റൂട്ടിൽഉൾപ്പെടുത്തിയിട്ടുള്ളത്.

റമദാനിൽ പകൽ സമയങ്ങളിൽ രാവിലെ പത്തു മുതൽ വൈകുന്നേരം മൂന്നു മണി വരെയാണ്ഇരുനില ബസ്സിൽ നഗര പ്രദക്ഷിണം നടത്താനുള്ള അവസരം. ഇഫ്താറിന് ശേഹം രാത്രിഎട്ടു മുതൽ പതിനൊന്നു വരെ നൈറ്റ് ടൂർ പ്രവർത്തിക്കുന്നു. അൽ ഖസ്ബ,സെൻട്രൽ സൂക്ക് എന്നിവിടങ്ങളിൽ നിന്ന് സർവീസുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP