Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ച്യൂയിംഗം ചവച്ച ശേഷം വഴിയരികിലേക്ക് തുപ്പുന്നവർ ജാഗ്രത; പൊതുയിടങ്ങൾ വൃത്തികേടാക്കുന്നവർക്ക് കനത്ത പിഴ; നിയമലംഘകരെ കാത്തിരിക്കുന്നത് 500 ദിർഹം വരെ

ച്യൂയിംഗം ചവച്ച ശേഷം വഴിയരികിലേക്ക് തുപ്പുന്നവർ ജാഗ്രത; പൊതുയിടങ്ങൾ വൃത്തികേടാക്കുന്നവർക്ക് കനത്ത പിഴ; നിയമലംഘകരെ കാത്തിരിക്കുന്നത് 500 ദിർഹം വരെ

ദുബൈ: പൊതുവിടങ്ങൾ വൃത്തിയുള്ളതാക്കുന്നതിന് പൊതുജനങ്ങളുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നു. ചുയിംഗം ചവച്ച ശേഷം വഴിയരികിൽ തുപ്പന്നവരെയും ചായ കുടിച്ച് കപ്പ് റോഡിലേക്ക് വലിച്ചെറിയുന്നവരുമൊക്കെ ഇനി കനത്ത പിഴ നല്‌കേണ്ടി വരും.

ഇത്തരക്കാരിൽ നിന്നും 500 ദിർഹം വരെ പിഴ ചുമത്താനാണ് മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്.ദുബൈ മെട്രോയിലോ പ്ലാറ്റ്ഫോമിലോ ദുബൈയിലെ ബസുകളിലോ ച്യൂയിംഗം ചവയ്ക്കുന്നത് അനുവദനീയമല്ല. ച്യൂയിംഗം ചവയ്ക്കുന്നവർക്ക് പിഴ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിന് ആയിരം ദിർഹമാണ് പിഴ.

തെരുവുകളിലേയ്ക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് 500 ദിർഹമാണ് പിഴ. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നതും ശിക്ഷാർഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP