Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബുദബിയിൽ സ്‌കൂൾ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസ്; മലയാളിയുടെ വധശിക്ഷ അപ്പീൽ കോടതിയും ശരിവച്ചു; വധശിക്ഷ ലഭിക്കുന്നത് തിരൂർ സ്വദേശിക്ക്‌

അബുദബിയിൽ സ്‌കൂൾ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസ്; മലയാളിയുടെ വധശിക്ഷ അപ്പീൽ കോടതിയും ശരിവച്ചു; വധശിക്ഷ ലഭിക്കുന്നത് തിരൂർ സ്വദേശിക്ക്‌

അബൂദബി:  2013 ൽ ഏറെ കോളിളക്കം സൃഷ്ടിച്ച സ്‌കൂൾ വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മലയാളി യുടെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. സ്‌കൂളിന്റെ അടുക്കളയിൽ വച്ച് ബാലികയെ ബലാൽസംഗം ചെയ്ത കേസിലാണ് മലയാളിക്ക് വധശിക്ഷ നൽകാൻ കോടതി ഉത്തരവിട്ടത്.

പ്രതിക്ക് മാപ്പുനൽകാൻ കുട്ടിയുടെ ബന്ധുക്കൾ വിസമ്മതിക്കുകയും പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യ ത്തിലാണ് യു.എ.ഇ നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ ക്രിമിനൽ കോടതിയും ഫസ്റ്റ് അപ്പീൽസ് കോടതിയും 2013ൽ മലയാളി ജീവനക്കാരന് വധശിക്ഷ വിധിച്ചിരുന്നു. മാനസികമായി തകർന്ന ബാലികയുടെ കുടുംബത്തിന് സ്‌കൂളും പ്രതിയും ചേർന്ന് 50 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനും അബൂദബി അപ്പീൽസ് കോടതി ഉത്തരവിട്ടു.

തലസ്ഥാന നഗരിയിലെ സ്‌കൂളിൽ ക്‌ളീനറായി ജോലി ചെയ്തിരുന്ന തിരൂർ സ്വദേശിയായ 56കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. 2013 ആദ്യത്തിൽ നടന്ന സംഭവത്തിലാണ് മലയാളിക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവുണ്ടായത്. കേസിലെ പ്രതി തിരൂർ സ്വദേശി
കളരിക്കൽ ഗംഗാധരനാണെന്ന് ഇന്ത്യൻ മാദ്ധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രതി നൽകിയ അപ്പീലിനെ തുടർന്ന് 2014 ജനുവരിയിൽ കസഷൻ കോടതി പുനർവിചാരണ നടത്താൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് പുനർവിചാരണ നടത്തിയ ശേഷമാണ് അപ്പീൽസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. യു.എ.ഇ നിയമപ്രകാരം വധശിക്ഷ കേസുകൾ മുഴുവനും എല്ലാ അപ്പീൽ കോടതികളും ശരിവച്ച ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂ.

കോടതി രേഖകൾ പ്രകാരം 2013 ആദ്യത്തിൽ സ്‌കൂളിന്റെ അടുക്കളയിൽ വച്ച് മലയാളി ജീവനക്കാരൻ ഏഴ് വയസ്സുകാരിയെ ബലാൽസംഗം ചെയ്തതായാണ് പറയുന്നത്.ക്‌ളാസിലെ അദ്ധ്യാപിക രേഖകൾ എടുക്കാൻ വേണ്ടി അഡ്‌മിനിസ്‌ട്രേഷൻ ഓഫിസിലേക്ക് കുട്ടിയെ വിടുകയായിരുന്നു. കുട്ടി തിരികെ വരുംവഴിയാണ് പീഡിപ്പിച്ചത്. വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.

ഇതേതുടർന്ന് പൊലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ മലയാളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യം പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു.പ്രതിയെ സമ്മർദം ചെലുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് അഭിഭാഷകൻ വാദിച്ചത്. അതേസമയം, ഫോറൻസിക് റിപ്പോർട്ടിൽ കണ്ടത്തെൽഇല്ലാത്തതിനാലാണ് പ്രതി പിന്നീട് കുറ്റം നിഷേധിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP