Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിച്ച അബുദാബിയിലെ മലയാളി കുടുംബത്തെയും രോഗം പിടികൂടി; എങ്കിലും ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്ത വേദനയിൽ കുടുംബാംഗങ്ങൾ

കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിച്ച അബുദാബിയിലെ മലയാളി കുടുംബത്തെയും രോഗം പിടികൂടി; എങ്കിലും ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്ത വേദനയിൽ കുടുംബാംഗങ്ങൾ

സ്വന്തം ലേഖകൻ

കോവിഡ് 19 മഹാമാരിയിൽ ലോകത്താകമാനുള്ള ലക്ഷക്കണക്കിനു പേർ ദുരിതം അനുഭവിക്കുമ്പോൾ നിരവധി പേരാണ് അവർക്കു സഹായ ഹസ്തവുമായി എത്തുന്നത്. കോവിഡ് കാലത്ത് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് ആശ്വാസമായി അനേകം മലയാളി കുടുംബങ്ങളാണ് ഉള്ളത്. എന്നാലിപ്പോൾ സഹായം ചെയ്ത ചിലർക്കും കോവിഡ് ബാധ ഉണ്ടായിരിക്കുകയാണ്. കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിയ അബുദാബിയിലെ മലയാളി കുടുംബത്തിലാണ് ഈ ദുരവസ്ഥ ഉണ്ടായത്.

കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് കോവിഡ് രോഗബാധിതർ ആയിരിക്കുന്നത്. കുന്ദംകുളം വടുതല വട്ടംപാടം തേങ്ങാട്ടയിൽ മുസ്തഫയും 2 മക്കളുമാണ് രോഗബാധിതരായത്. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാനാവാത്ത പ്രയാസമാണ് രോഗക്കിടക്കയിലും ഇവർ പങ്കുവെക്കുന്നത്. കോവിഡിനെ കെട്ടുകെട്ടിക്കാൻ മരുന്നിനെക്കാൾ വലുതാണ് ആത്മവിശ്വാസമെന്നും പരസ്പരം ആശ്രയമാകണമെന്നും ഇവർ പറയുന്നു.

എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ മുസ്തഫയും കുടുംബവും അബുദാബിയിലെ രണ്ടു ക്യാംപുകളിലായി 40ലേറെ പേർക്കാണ് ദിവസേന ഭക്ഷണം എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുസ്തഫയ്ക്ക് ചെറിയ പനി തുടങ്ങി. പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവ് ആയതോടെ മിലിറ്ററി ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങളെകൂടി പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ രണ്ട് ആൺമക്കൾക്കു കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണ്. അൽജാബർ, ചൈന എന്നീ ക്യാംപുകളിലാണു ഭക്ഷണമെത്തിച്ചിരുന്നത്. ഈ ക്യാംപുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഇപ്പോൾ ഈ കുടുംബത്തിന്റെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രാർത്ഥനയിലാണ്.

മൂത്ത മകൻ സുഫ, ഭാര്യ ഫസീല, ഇവരുടെ മക്കളായ ഷിസ, ഷയാൽ, രണ്ടാമത്തെ മകൻ സുഹൈൽ, ഭാര്യ റഷീന എന്നിവരെല്ലാം ചേർന്നായിരുന്നു പാചകവും പായ്ക്കിങും. ജോലി കഴിഞ്ഞെത്തുന്ന മുസ്തഫയ്ക്കാണ് വിതരണ ചുമതല. ചൈന ക്യാംപിൽ പ്രവേശനമില്ലാത്തതിനാൽ കവാടത്തിലെത്തിച്ചു വിളിച്ചു പറയുമ്പോൾ അവർ വന്നെടുത്തുകൊണ്ടുപോകും.

അൽജാബർ ക്യാംപിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നേരിട്ട് എത്തിച്ചു വിതരണം ചെയ്യും. കോവിഡ് തുടങ്ങിയതു മുതൽ ദിവസേന 500ലേറെ പേർക്ക് ഭക്ഷണം എത്തിക്കുന്ന ഇശൽ അബുദാബിയുടെ അംഗമായ മുസ്തഫ ഈ രണ്ടു ക്യാംപുകൾ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഇശൽ അബുദാബിയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കുന്നത് തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP