Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുതിര പൊലീസിന്റെ കണ്ണുവെട്ടിക്കാൻ കഴിയുമെന്ന് കരുതേണ്ട; 969 കാൽനടക്കാർക്കും 260 വാഹനങ്ങൾക്കും പിഴ; നിയന്ത്രണങ്ങൾ പാലിക്കാതെ ഇപ്പോഴും നിരവധി പേർ

കുതിര പൊലീസിന്റെ കണ്ണുവെട്ടിക്കാൻ കഴിയുമെന്ന് കരുതേണ്ട; 969 കാൽനടക്കാർക്കും 260 വാഹനങ്ങൾക്കും പിഴ; നിയന്ത്രണങ്ങൾ പാലിക്കാതെ ഇപ്പോഴും നിരവധി പേർ

സ്വന്തം ലേഖകൻ

ദുബായ്: കൊവിഡ് 19 നിയന്ത്രണങ്ങൾ തുടരുമ്പോഴും നിയമ ലംഘനം നടത്തി നിരവധി പേർ. 969 കാൽനടക്കാർക്കും 260 വാഹനങ്ങൾക്കും ആണ് പിഴ നൽകിയത്. നഗരപ്രദേശങ്ങളിൽ രാത്രികാലത്ത് പട്രോളിങ് നടത്തുന്ന കുതിര പൊലീസാണ് പിഴ ചുമത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ദുബായ് പൊലീസിന് കീഴിലെ കുതിര പൊലീസ് സേനയുടെ പട്രോളിങ്ങും വർധിപ്പിച്ചിരുന്നു.

ഇടുങ്ങിയ പ്രദേശങ്ങളിലും പൊലീസ് വാഹനങ്ങൾക്ക് കടന്നുചെല്ലാനാവാത്ത പ്രദേശങ്ങളിലും വളരെ എളുപ്പത്തിൽ കുതിര പൊലീസിന് എത്താനാകുമെന്നതിനാൽ ചലന നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും ചലന നിയന്ത്രണങ്ങളെക്കുറിച്ചും സുരക്ഷാ നടപടികളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കാനും കുതിര പൊലീസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

ഓരോ പ്രദേശത്തും ഒരു ജോടി കുതിരകളെയാണ് വിന്യസിക്കുന്നത്. പ്രധാന മേഖലകളായ ജുമൈറ, അൽ ബർഷ, അൽ ദിയാഫ, റാഷിദിയ, അൽ ജാഫിലിയ, അൽ ഖുസൈസ്, ഹോർ അൽ അൻസ്, സത് വ, ബർ ദുബൈ എന്നിവിടങ്ങളിലാണ് പ്രധാനമായും പട്രോളിങ് നടത്തുന്നത്. എല്ലാ ദിവസവും ഡോക്ടർമാർ കുതിരകളുടെ അവസ്ഥ പരിശോധിക്കുകയും ആരോഗ്യക്ഷമതയുണ്ടെന്നും ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

പ്രത്യേക അനുമതിയില്ലാതെ തെരുവുകളിൽ അവശ്യ തൊഴിലാളികളൊഴികെ ആരെയെങ്കിലും കണ്ടെത്തിയാൽ, അവരുടെ എമിറേറ്റ്‌സ് ഐഡികൾ പരിശോധിക്കുകയും ഒപ്പം അവർക്ക് ഒരു മുന്നറിയിപ്പ് നൽകുകയോ പിഴ ചുമത്തുകയോ ചെയ്യും. സാധാരണ ദിവസങ്ങളിൽ അപകടമോ മറ്റു അസാധാരണമായ എന്തെങ്കിലും കണ്ടെത്തിയാൽ, ഉടൻ തന്നെ കമാൻഡ് കൺട്രോൾ സെന്ററിൽ റിപ്പോർട്ടുചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP