Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് മണ്ണാർക്കാട് സ്വദേശിയായ യുവാവ് യുഎഇയിൽ മരിച്ചു; 26 കാരന്റെ മരണവാർത്തയിൽ ഞെട്ടി സുഹൃത്തുക്കൾ

കോവിഡ് ബാധിച്ച് മണ്ണാർക്കാട് സ്വദേശിയായ യുവാവ് യുഎഇയിൽ മരിച്ചു; 26 കാരന്റെ മരണവാർത്തയിൽ ഞെട്ടി സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ

ഷാർജ: കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദ് ആണ് മരിച്ചത്. 26 വയസ് മാത്രമായിരുന്നു പ്രായം. ഉമ്മുൽഖുവൈനിലെ മാൾ ജീവനക്കാരനായിരുന്നു ജമീഷ്.

കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മണ്ണാർക്കാട് നെല്ലിപ്പുഴ തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകനാണ്.

യുഎഇയിൽ കോവിഡ് ബാധിച്ച് നാലു മലയാളികൾ കൂടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണ സംഖ്യ 741 ആയി. പുതുതായി 994 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 27892 ആയി ഉയർന്നു. 1443 പേർ കൂടി രോഗ മുക്തി നേടിയതോടെ 13798 പേർ രോഗം മാറി ആശുപത്രി വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP