Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുബൈയിൽ സൈക്കിൾ സവാരിക്കാർക്ക് ബ്രെയ്ക്കിടുന്നു; അതിവേഗ റോഡുകളിൽ സൈക്കിൾ സവാരിക്ക് നിരോധനം; ട്രാക്കിലൂടെയല്ലാതെ സവാരി നടത്തുന്നവർക്ക് പിഴ ഉറപ്പ്

ദുബൈയിൽ സൈക്കിൾ സവാരിക്കാർക്ക് ബ്രെയ്ക്കിടുന്നു; അതിവേഗ റോഡുകളിൽ സൈക്കിൾ സവാരിക്ക് നിരോധനം; ട്രാക്കിലൂടെയല്ലാതെ സവാരി നടത്തുന്നവർക്ക് പിഴ ഉറപ്പ്

ദുബായ്: ദുബൈയിലെ സൈക്കിൾ സവാരിക്കാർക്ക് ബ്രൈക്കിടാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി പുതിയ നിബന്ധനകൾ പുറത്തിറക്കി. പുതിയ നിയമ പ്രകാരം 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള റോഡിൽ കൂടിയുള്ള സൈക്കിൾ സവാരി നിരോധിച്ചു. നിയമ ലംഘകർ 500 ദിർഹം പിഴ നൽകേണ്ടി വരും.

സൈക്കിൾ സവാരിക്കായി അത്യാധുനിക സജ്ജീകരണങ്ങളോടെ സൈക്കിൾ ട്രാക്കുകൾ നിർമ്മിച്ചിട്ടുണ്ട്. ട്രാക്കിലൂടെയല്ലാത്ത സവാരിക്ക് ഇനി 300 ദിർഹമാണ് പിഴ. സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കുവേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് ആർടിഎ അറിയിച്ചു. സൈക്കിൾ ഉപയോഗിക്കുന്നവരെ ബോധവൽക്കരിക്കാൻ വിവിധ ഭാഷകളിൽ പ്രചാരണം നടത്തിയ ശേഷമാണ് പിഴ ഉൾപെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.

അതേ സമയം ഇത്തരം ട്രാക്കുകൾ എല്ലാ ഭാഗത്തും പണി പൂർത്തിയാകാതെ നിയമം കർശനമാക്കുന്നത് മലയാളികളടക്കമുള്ള ചെറുകിട ഗ്രോസറി കഫ്റ്റീരിയ കച്ചവടക്കാരെ ഏറെ പ്രയാസപ്പെടുത്തുമെന്ന് പലരും പരാതി പറയുന്നു. ഇത്തരം ചെറുകിട സ്ഥാപനങ്ങൾ സാധനങ്ങൾ എത്തിക്കാൻ സൈക്കിളിനേയാണ് ആശ്രയിക്കുന്നത്.

അനാവശ്യ വസ്തുക്കൾ സൈക്കിളിൽ ഘടിപ്പിക്കുകയോ അപകടകരമായ സാഹചര്യത്തിൽ സൈക്കിൾ ഓടിക്കുകയോ ചെയ്താലും പിഴ കടുത്തതായിരിക്കും. നടത്തത്തിനും വ്യായാമത്തിനുമുള്ള പാതയിലൂടെ സൈക്കിൾ സവാരി നടത്തിയാൽ പിഴ 200 ദിർഹം. സൈക്കിൾ ട്രാക്കിൽ വാഹനം നിർത്തിയിട്ടാൽ 300 ദിർഹം പിഴ ചുമത്തും.

ആർടിഎയുടെ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവരിൽനിന്ന് 200 ദിർഹം ഈടാക്കും. സൈക്കിൾ ഉപയോഗിക്കുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള ട്രാക്കാണ് ദുബൈ ഒരുക്കിയിരിക്കുന്നതെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ മൈത ബിൻ അദിയ്യ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP