Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയ്ക്കൽ സ്വദേശിയായ മലയാളി യുവാവിന് വൈദ്യുതാഘാതമേറ്റത് കുളിമുറിയിൽ വച്ച്; അൽഐനിൽ മലയാളി യുവാവിനെ മരണം വിളിച്ചത് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ; മുഹമ്മദലിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ സ്വഹൃത്തുക്കൾ

കോട്ടയ്ക്കൽ സ്വദേശിയായ മലയാളി യുവാവിന് വൈദ്യുതാഘാതമേറ്റത് കുളിമുറിയിൽ വച്ച്; അൽഐനിൽ മലയാളി യുവാവിനെ മരണം വിളിച്ചത് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ; മുഹമ്മദലിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ സ്വഹൃത്തുക്കൾ

അൽ അയിൻ: അൽ്അയിനൽ വൈദ്യുതാഘാതമേറ്റ് മരിച്ച മലയാളി യുവാവിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം. വിവാഹം കഴിഞ്ഞ് നാല് ദിവസം മുമ്പ് നാട്ടിൽ നിന്നെത്തിയ കോട്ടക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുൽ റഹിമാൻ -റുഖിയ ദമ്പതികളുടെ മകൻ മുഹമ്മദലി ആണ് കുളിമുറിയിൽ വച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്. 26 വയസായിരുന്നു പ്രായം.

ഡ്രൈവറായി ജോലി നോക്കുന്ന മുഹമ്മദലി കുളിമുറിയിൽ നിന്നും കുളികഴിഞ്ഞ് ഇറങ്ങാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ വാതിൽ തള്ളിത്തുറന്നപ്പോൾ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വൈദ്യൂതാഘാതമേറ്റാണ് മരണമെന്നാണ് പൊലീസ് റിപ്പോർട്ട്. ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ട് പോയി ഖബറടക്കും.

ജൂലൈ നാലിനായിരുന്നു മുഹമ്മദ് അലിയുടെ വിവാഹം. നേരത്തെ ഖത്തറിലും ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മൂന്ന് വർഷം മുമ്പാണ് യുഎഇയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP