Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബൈയിൽ മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന തൂണേരി സ്വദേശിയെ

ദുബൈയിൽ മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന തൂണേരി സ്വദേശിയെ

സ്വന്തം ലേഖകൻ

ദുബൈയിൽ മലയാളി യുവാവ് നിര്യാതനായി.കോഴിക്കോട് തൂണേരി സ്വദേശി നാവത്ത് താഴേക്കുനിയിൽ മൂസാഹാജിയുടെ മകൻ റഷീദാണ് മരിച്ചത്. 41 വയസായിരുന്നു.ദുബൈ സിറ്റി പേൾ ഗ്രൂപ്പിലെ ഗദഫ്മദീന മിനിമാർട്ടിന്റെ മാനേജിങ് പാർട്ണറാണ് അദ്ദേഹം.14 വർഷമായി യു.എ.ഇലുള്ള റഷീദ് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് മുടവന്തേരി എണവള്ളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: സമീറ വലിയാണ്ടിയിൽ (മുതുവടത്തൂർ). മക്കൾ: റിഷ, റിദ,മുഹമ്മദ്, റമീൻ. അഷ്‌റഫ് താമരശ്ശേരി, വലിയാണ്ടി അബ്ദുല്ല, സൈനുദ്ധീൻ തൂണേരി തുടങ്ങിവരുടെ നേതൃത്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP