Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദബിയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത് കണ്ണൂർ കൂത്തുപറമ്പ് സ്വദേശി; അപകടത്തിൽ മരിച്ചത് ഏവിയേഷൻ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന പ്രവാസി

അബുദബിയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത് കണ്ണൂർ കൂത്തുപറമ്പ് സ്വദേശി; അപകടത്തിൽ മരിച്ചത് ഏവിയേഷൻ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന പ്രവാസി

സ്വന്തം ലേഖകൻ

ബുദബിയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത് കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. അബൂദബി ഏവിയേഷൻ വിഭാഗത്തിൽ സി സി ടി വി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന കണ്ണൂർ കുത്തുപറമ്പ് ആമ്പിലാട് സ്വദേശി ഷാജു കൊമ്പൻ തറമ്മലിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസായിരുന്നു പ്രായം.

ഞായറാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. അബുദബി ഏവിയേഷൻ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായിരുന്നു.ഒരാഴ്ച മുമ്പ് നേരിയ പനിയെത്തുടർന്ന് ഡോക്ടറെ കണ്ട് മരുന്നുകഴിച്ച് രണ്ടു ദിവസത്തിനുശേഷം ഡ്യൂട്ടിക്കു പോയിത്തുടങ്ങിയിരുന്നു. ശനിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തുകയും സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.

അബുദബി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. ഗംഗാധരൻ-വലിയവീട്ടിൽ പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി. സഹോദരൻ: കെ.ടി. ശ്രീജൻ (ശ്രീശങ്കരാചാര്യ കംപ്യൂട്ടർ സെന്റർ ഡയറക്ടർ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP