Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബൈയിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്ക് ഉനി കണ്ണ് സ്‌കാനിങ് വേണ്ട; പതിവ് സന്ദർശകരുടെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന കാമറകൾ ഉടൻ പ്രവർത്തനമാരംഭിക്കും

ദുബൈയിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്ക് ഉനി കണ്ണ് സ്‌കാനിങ് വേണ്ട; പതിവ് സന്ദർശകരുടെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന കാമറകൾ ഉടൻ പ്രവർത്തനമാരംഭിക്കും

സ്വന്തം ലേഖകൻ

ദുബൈ: പതിവായി ദുബായിലേക്ക് എത്തുന്ന വിദേശ സന്ദർശകരെ തുടർച്ചയായുള്ള നിർബന്ധിത കണ്ണ് പരിശോധനയിൽനിന്ന് ഒഴിവാക്കുന്നു. ഇതിനായി നൂതന ക്യാമറകൾകൊണ്ടുള്ള ഓട്ടോമാറ്റിക് രജിസ്‌ട്രേഷൻ സംവിധാനം ഉടൻ ആരംഭിക്കും.

ആദ്യ സന്ദർശനത്തിൽ തന്നെ യാത്രക്കാരന്റെ മുഴുവൻ ബയോമെട്രിക് വിവരങ്ങളും രേഖപ്പെടുത്തുന്ന സംവിധാനം ആണ് പുതിയ സംവിധാനത്തിലൂടെ നടപ്പിലാകുക. നിലവിൽ ദുബൈയിലേക്ക് എത്തുന്നവർ ഐറിസ് സ്‌കാനിങ്, ഫേഷ്യൽ റെകഗ്‌നിഷൻ എന്നിവ രേഖപ്പെടുത്താൻ കാത്തുനിൽക്കേണ്ടതുണ്ട്.

ആദ്യ യാത്രയിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ശേഖരിച്ചുവെക്കുന്നതിനാൽ പിന്നീട് ഓരോ യാത്രയിലും കാമറകൾ യാത്രക്കാരനെ സ്വയം തിരിച്ചറിയും. നിലവിൽ റെസിഡന്റ്‌സ് വിസയുള്ള യാത്രക്കാർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. ദുബൈ വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിലാണ് ഈ സൗകര്യം ആദ്യം ഏർപ്പെടുത്തുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP