Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അപകടങ്ങൾ പതിവാകുന്നു; ദുബൈയിൽ ഹോവർ ബോർഡുകൾക്ക് നിരോധനം ഏർപ്പെടുത്തി നഗരസഭ

അപകടങ്ങൾ പതിവാകുന്നു; ദുബൈയിൽ ഹോവർ ബോർഡുകൾക്ക് നിരോധനം ഏർപ്പെടുത്തി നഗരസഭ

ദുബൈ: അപകടങ്ങൾ പതിവായതോടെ പൊതുസ്ഥലങ്ങളിൽ ഹോവർ ബോർഡുകൾ ഉപയോഗിക്കുന്നത് ദുബൈ നിരോധിച്ചു. നിയമം ലംഘിക്കുന്നവരുടെ ഹോവർ ബോർഡുകൾ കണ്ടുകെട്ടുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ തടിച്ചുകൂടുന്ന പൊതുസ്ഥലങ്ങൾ, നടപ്പാതകൾ, റോഡുകൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഹോവർ ബോർഡുകൾക്ക് നിരോധനം ഏർപെടുത്തിയിരിക്കുന്നതെന്ന് നഗരസഭയുടെ പൊതുജനാരോഗ്യസുരക്ഷാ വിഭാഗം ഡെപ്യൂട്ടി തലവൻ സുൽത്താൻ അൽ സുവൈദി വ്യക്തമാക്കി.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഹോവർ ബോർഡുകൾ ഉപയോഗിക്കുന്നവർ സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഹെൽമറ്റ്, ഗ്ലൗസ്, എൽബോകൾ, നീ പാഡുകൾ എന്നിവ ധരിക്കണം. കുട്ടികൾ മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രമേ ഹോവർ ബോർഡുകൾ ഉപയോഗിക്കാവൂ. മണിക്കൂറിൽ പരമാവധി 15 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഹോവർ ബോർഡുകൾ ലിത്തിയം ബാറ്ററികളിലാണ് പ്രവർത്തിക്കുന്നത്. രണ്ടു മണിക്കൂർ ചാർജ് ചെയ്താൽ നാലു മണിക്കൂർ വരെ ഇവ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കും.

ഹോവർ വീലുകൾക്ക് തീപിടിക്കുന്നതും നിരോധനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ അനുവദിച്ചിരിക്കുന്ന ഉദ്യാനങ്ങളിലെ സൈക്കിൾ പാതകളിൽ ഇവക്ക് നിരോധനമുണ്ടാവില്ല. ഷോപ്പിങ് മാളുകളിൽ ഹോവർ ബോർഡുകൾ നിരോധിച്ചതായി ദുബൈ സാമ്പത്തിക വികസന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയ, നെതർലാന്റ്‌സ്, യു കെ തുടങ്ങിയ രാജ്യങ്ങളും ന്യൂയോർക്ക്, ഹോങ്കോങ്, ന്യൂ സൗത്ത് വെയിൽസ് തുടങ്ങിയ നഗരങ്ങളും ബാലൻസ് വീലുകളായ ഹോവർ ബോർഡുകൾ പൊതുയിടങ്ങളിൽ നേരത്തെ നിരോധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP