Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത വർഷം ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള സമയങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കുന്നു; അറ്റകുറ്റപണികൾക്കായി റൺവേ അടക്കുന്നതോടെ സർവ്വീസുകൾ പുന ക്രമീകരിക്കും; യാത്രക്കൊരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

അടുത്ത വർഷം ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള സമയങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കുന്നു; അറ്റകുറ്റപണികൾക്കായി റൺവേ അടക്കുന്നതോടെ സർവ്വീസുകൾ പുന ക്രമീകരിക്കും; യാത്രക്കൊരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

ടുത്ത വർഷം ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള സമയങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കുന്നു. നവീകരണത്തിനും അറ്റകുറ്റപണികൾക്കുമായിട്ടാണ് റൺവേ അടയ്ക്കുക: ഈ സമയത്ത് യാത്രക്ക് പദ്ധതിയിടുന്നവർ പുതിയ വിവരങ്ങൾ ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്.

45 ദിവസത്തേക്കാണ് ഒരു റൺവെ അടക്കുക.ഈ സമയത്ത് ശേഷിക്കുന്ന ഒരു റൺവേ മാത്രമേ ഉപയോഗിക്കാനാവൂ. ഈ കാലയളവിൽ വിമാന സർവീസുകൾക്ക് വ്യാപക മാറ്റം വരും. പല കമ്പനികളും സമയക്രമം പരിഷ്‌ക്കരിക്കാൻ ഒരുങ്ങുകയാണ്. ചില സെക്ടറുകളിലെ സർവീസുകൾ പൂർണകമായി റദ്ദാക്കുമെന്നും മറ്റ് ചിലയിടങ്ങളിലേക്ക് സമയത്തിലോ വിമാനങ്ങളുടെ എണ്ണത്തിലോ മാറ്റം വരുത്തേണ്ടി വരുമെന്നും എമിറേറ്റ്‌സ് എയർലെൻസ് അറിയിച്ചു.

നിലവിൽ പ്രതിദിനം 1100 വിമാനങ്ങളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സർവീസ് നടത്തുന്നത്. റൺവേ അടച്ചിടുന്നത് 43 ശതമാനം സർവീസുകളെ ബാധിക്കും. ഈ സമയത്ത് യാത്രക്ക് പദ്ധതിയിടുന്നവർ പുതിയ വിവരങ്ങൾ ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP