Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2030 ഓടെ 12 ജില്ലകൾ, 7500 തെരുവുകളുമായി ദുബായ്; പല നിറത്തിൽ ബോർഡുകൾ ഒരുക്കി മുഖം മിനുക്കാൻ ഗരം

2030 ഓടെ 12 ജില്ലകൾ, 7500 തെരുവുകളുമായി ദുബായ്; പല നിറത്തിൽ ബോർഡുകൾ ഒരുക്കി മുഖം മിനുക്കാൻ ഗരം

ഒരിക്കൽ സന്ദർശനം നടത്തി മടങ്ങിയവർക്കു നാലോ അഞ്ചോ വർഷത്തിന് ശേഷം വീണ്ടും എത്തിയാലും വഴികളിലും മറ്റും സംശയിച്ചു നിൽക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. അത്രയും ത്വരിതഗതിയിലാണ് ദുബൈയിൽ വികസന പ്രവർത്തനങ്ങൾ മുന്നേറുന്നത്.

ഈ വികസന കുതിച്ചുചാട്ടത്തിന് ഒപ്പം ദുബായ് 2030 ആവുമ്പോഴേക്കും 7,500 തെരുവുകളും 250 മേഖലകളും 12 ജില്ലകളും ഉണ്ടാക്കാനാണ് ആർ ടി എ പദ്ധയിടുന്നത്. നിലവിലുള്ള പല തെരുവുകളുടെയും പേരുകൾ മാറിയേക്കും. പുതിയവ കൂട്ടിച്ചേർക്കപ്പെടും. ആർ ടി എ ലക്ഷ്യമിടുന്ന വൻതോതിലുള്ള മേൽവിലാസ മറ്റങ്ങൾ ഉൾപ്പെടെയുള്ളവ പ്രാവർത്തികമാവുന്ന തോടെയാണ് ഇതെല്ലാം സംഭവിക്കുക.

റോഡുകളും മറ്റും അടിക്കടി വരുന്നതും പലർക്കും പ്രയാസം സൃഷ്ടിക്കുന്നതും കണക്കിലെടുത്താണ് ഏകീകൃത രീതിയിലുള്ള മേൽവിലാസ സംവിധാനം നഗരത്തിൽ നടപ്പാക്കാൻ അധികൃതർ തയ്യാറെടുക്കുന്നത്. പദ്ധതി പ്രാവർത്തികമാവുന്നതോടെ ലക്ഷ്യമിടുന്ന സ്ഥലത്ത് വഴി തെറ്റാതെ കൃത്യമായി എത്തിച്ചേരാൻ സാധിക്കും.

മൊത്തത്തിൽ 7,500 തെരുവുകളാണ് പുതിയ പേരുകൾ സ്വീകരിക്കുക. ഇവയിൽ 500 ഓളം തെരുവുകൾക്ക് പുതിയ നാമം നൽകിക്കഴിഞ്ഞുവെന്ന് ആർ ടി എയുടെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി ഇ ഒ മൈത്ത ബിൻത് അദായി വെളിപ്പെടുത്തി. തെരുവുകൾക്ക് പേരുകൾ നൽകുന്നതിന്റെ ഭാഗമായി ഉൾഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരേ മേഖലയിലെ തെരുവുകൾക്ക് ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങിനെയുള്ള തുടർച്ചയായ നമ്പറുകളായിരിക്കും നൽകുക. ഇത് തെരുവ് കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതി പൂർത്തിയാവുന്നതോടെ പൂർണമായും വികാസം പ്രാപിച്ച 250 മേഖലകളാവും ഉണ്ടാവുക. ഇവയെ ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ച് പ്രത്യേകം അടയാളപ്പെടുത്തും. അതിരിലുള്ള മുഖ്യ റോഡുകളെ അടിസ്ഥാനമാക്കിയാവും ഈ പ്രവർത്തി. ഓരോ മേഖലയുടെയും പ്രത്യേകതയുള്ള ചിത്രങ്ങളും ചിഹ്നങ്ങളും സ്ട്രീറ്റ് ബോർഡിൽ ഉൾപ്പെടുത്തും.
ജുമൈറ ഭാഗത്തുള്ള തെരുവുകളുടെ ബോർഡാണെങ്കിൽ ബോട്ട്, മീൻ തുടങ്ങിയവയുടെ ചിത്രങ്ങളാവും ബോർഡിൽ ആലേഖനം ചെയ്യുക. ഇതുവരെയും കടലിന്റെയും ഇരിപ്പിടത്തിന്റെയും ചിത്രങ്ങൾ മാത്രമായിരുന്നു ഈ മേഖലയിലെ ബോർഡുകളിൽ ഉൾക്കൊള്ളിച്ചിരുന്നത്. ദേരയിലെയും ബർദുബൈയിലെയും തെരുവുകൾക്ക് പ്രദേശത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രധാന്യം കണക്കിലെടുത്ത് നാമങ്ങൾ നൽകും.

മുശ് രിഫ്, അവീർ മേഖലയിലെ തെരുവുകൾക്ക് തദ്ദേശീയമായ മരങ്ങളുടെ പേരുകൾ ചേർത്താവും നാമകരണം ചെയ്യുക. പ്രമുഖരായ അറബ് വ്യക്തികളുടെയും കവികളുടെയും പേരുകളും ഈ മേഖലയിലെ തെരുവുകൾക്ക് നൽകും. നിലവിലെ മേഖലകൾക്ക് ഒപ്പം പുതിയവയെക്കൂടി ഇതുമായി കൂട്ടിച്ചേർക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന്റെ വികസനത്തിനൊപ്പം അൽ ഖൈൽ റോഡ് വികസിപ്പിക്കൽ, ഇവിടുത്തെ സമാന്തര റോഡുകളുടെ വികസന പ്രക്രിയകൾ എന്നിവയാണ് നഗരത്തിൽ ആർ ടി എയുടെ നേതൃത്വത്തിൽ നടക്കുന്ന മുഖ്യ പദ്ധതികളെന്ന് അവർ വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP