ഓഗസ്റ്റ് 10 മുതൽ 13 വരെ അവധി;യുഎഇയിൽ പൊതു-സ്വകാര്യ മേഖലകൾക്കുള്ള ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
July 06, 2019 | 03:26 PM IST | Permalink

അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകൾക്ക് ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറൽ അതോരിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് വ്യാഴാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
അറബ് മാസം ദുൽഹജ്ജ് ഒൻപത് മുതൽ 12 വരെയായിരിക്കും അവധി. യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളുടെ അവധി ദിനങ്ങൾ ഏകീകരിക്കാൻ നേരത്തെ തന്നെ യുഎഇ ക്യാബിനറ്റ് തീരുമാനമെടുത്തിരുന്നു.
ബലിപ്പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഹിജ്‌റ കലണ്ടർ പ്രകാരം ദുൽഹജ് 9, 10, 11, 12 തീയതികളിലാണ് അവധിയെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.
ജ്യോതിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഓഗസ്റ്റ് ഒന്നിന് വൈകിട്ട് മാസപ്പിറവി കാണും. ഇതനുസരിച്ച് ഓഗസ്റ്റ് 2 ദുൽഹജ് ഒന്നായി കണക്കാക്കിയാൽ 11ന് ബലിപ്പെരുന്നാൾ ആയിരിക്കും. ഇങ്ങനെ വന്നാൽ ഓഗസ്റ്റ് 10, 11, 12, 13 തീയതികളിലായിരിക്കും അവധി.