Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർജയിൽ കോവിഡ് ബാധിച്ച് വൈദികൻ മരിച്ചു; അനുശോചനം രേഖപ്പെടുത്തി വിശ്വാസി സമൂഹം

ഷാർജയിൽ കോവിഡ് ബാധിച്ച് വൈദികൻ മരിച്ചു; അനുശോചനം രേഖപ്പെടുത്തി വിശ്വാസി സമൂഹം

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് ബാധിച്ച് ചികിത്സിയിലായിരുന്ന വൈദികൻ കൊവിഡ് 19 ബാധിച്ച് മരിച്ചു. അറബിക് ഫ്രഞ്ച് സംസാരിക്കുന്ന കത്തോലിക്കക്കാരുടെ പ്രതിനിധിയായ വൈദികൻ ഷാർജ സെന്റ് മൈക്കിൾസ് പള്ളി അസി. വികാരി ഫാ. യൂസഫ് സാമി യൂസഫ് ആണ് മരിച്ചത്. 62 വയസായിരുന്ന പ്രായം. കഴിഞ്ഞ നാലാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പള്ളിക്ക് കീഴിലെ മലയാളി സമൂഹം ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും മികച്ച ബന്ധം നിലനിർത്തിയിരുന്നു. ലബനൻ സ്വദേശിയായ ഫാ. യൂസഫ് കപ്പൂച്ചിൻ സന്യാസ സമൂഹത്തിലെ അംഗമാണ്. സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കുമെന്ന് അധികൃതർ അറിയിച്ചു. നിര്യാണത്തിൽ വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ ബിഷപ്പ് പോൾ ഹിന്റർ അനുശോചിച്ചു.

2016ൽ ഷാർജ സെന്റ് മൈക്കിൾസ് ചർച്ചിലെത്തുന്നതിന് മുൻപ് ഔവർ ലേഡി ഓഫ് റോസരി ചർച്ച്, ദോഹ(2004 - 2008), സേക്രഡ് ഹാർട് ചർച്ച്, മനാമ(2008 - 2011), സെന്റ് ജോസഫ്‌സ് കത്തീഡ്രൽ അബുദാബി (2011 - 2015), ഹഗോളി സ്പിരിറ്റ് ചർച്ച്, ഗാല, സെന്റ്. മേരീസ് ചർച്ച് അൽ ഐൻ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന് വിശ്വാസി സമൂഹം അനുശോചനം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP