Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ പണം തട്ടാൻ സംഘങ്ങൾ സജീവം; കെണിയിൽ വീഴരുതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ പണം തട്ടാൻ സംഘങ്ങൾ സജീവം; കെണിയിൽ വീഴരുതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ദുബായ്: ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ തട്ടിപ്പു നടത്തി പണം തട്ടിയെടുക്കുന്ന സംഘം സജീവമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇതു സംബന്ധിച്ച് നാട്ടിലേക്കു പോകുവാൻ തയ്യാറെടുക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കോൺസുലേറ്റ്. ചില ട്രാവൽ ഏജൻസികളും വ്യക്തികളുമാണ് ഈ തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിലെത്തിക്കാമെന്നും ഇതിനായി മുൻകൂർ പണം നൽകണമെന്നുമാണ് തട്ടിപ്പും സംഘങ്ങൾ ആവശ്യപ്പെടുക. നാട്ടിലെത്തിയാൽ കഴിയാനുള്ള ക്വാറന്റീൻ കേന്ദ്രത്തിനുള്ള പണവും ഇവർ ആവശ്യപ്പെടുന്നുണ്ട്. ചാർട്ടേഡ് വിമാന സർവ്വീസിനുള്ള അനുമതി ഇന്ത്യ ഇതുവരെ നൽകിയിട്ടില്ല. അനുമതിക്കായുള്ള ചർച്ച നടക്കുന്നുണ്ട്. അനുമതി ലഭിച്ചാലുടൻ കോൺസുലേറ്റ് അക്കാര്യം അറിയിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP