Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ഞ് പുതച്ച് യുഎഇ; മൂടൽമഞ്ഞ് പിടിമുറുക്കിയതോടെ വാഹനവുമായി നിരത്തിലിറങ്ങുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്; രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനങ്ങൾ

മഞ്ഞ് പുതച്ച് യുഎഇ; മൂടൽമഞ്ഞ് പിടിമുറുക്കിയതോടെ വാഹനവുമായി നിരത്തിലിറങ്ങുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്; രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനങ്ങൾ

രാജ്യത്തെ ഇന്ന് പുലർച്ചേ മുതൽ കനത്ത മൂടൽമഞ്ഞ് പൊതിഞ്ഞിരിക്കുകയാണ്.യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ദുബായിലും മറ്റ് എമിറേറ്റുകളിലും ദൂരക്കാഴ്ച സാധ്യമല്ലാത്ത വിധത്തിൽ മഞ്ഞുമൂടിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കനത്ത മഞ്ഞിൽ വാഹനം ഓടിക്കുന്നത് ദുഷ്‌കരമായിരിക്കുമെന്നതിനാൽ ഡ്രൈവർമാർ കർശന ജാഗ്രത പുലർത്തണമെന്ന് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ദൂരക്കാഴ്ച പരമാവധി 200 മീറ്റർ മാത്രമായിരിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും കനത്ത മൂടൽ മഞ്ഞ് നിലനിൽക്കുയാണ്. വിവിധയിടങ്ങളിൽ നിന്ന് വാഹനാപകടങ്ങൾ സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നുണ്ട്.പലയിടങ്ങളിലും വാഹനങ്ങളും നീണ്ടനിര രൂപപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി റോഡുകളിൽ നിന്ന് ചെറിയ വാഹനാപകടങ്ങളുടെയും ഗതാഗതക്കുരുക്കിന് തുടർന്ന് വാഹനങ്ങൾ ഏറെനേരം കുടുങ്ങിക്കിടക്കുന്നതിന്റെയും റിപ്പോർട്ടുകളുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP