Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയിൽ കനത്ത മഴ തുടരുന്നു; ജബൽ ജൈസിലേക്കുള്ള റോഡ് അടച്ചു ൽ ജൈസിലേക്കുള്ള റോഡ് അടച്ചു,; എങ്ങും ജാഗ്രതാ നിർദ്ദേശം; സ്‌കൂളുകൾക്ക് അവധി

യുഎഇയിൽ കനത്ത മഴ തുടരുന്നു; ജബൽ ജൈസിലേക്കുള്ള റോഡ് അടച്ചു ൽ ജൈസിലേക്കുള്ള റോഡ് അടച്ചു,; എങ്ങും ജാഗ്രതാ നിർദ്ദേശം; സ്‌കൂളുകൾക്ക് അവധി

സ്വന്തം ലേഖകൻ

യുഎഇയിൽ കനത്ത മഴ തുടരുന്നു.രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. കടൽത്തീരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ബുധനാഴ്ച മഴ കൂടുതൽ ശക്തിപ്രാപിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇടിയോടു കൂടിയുള്ള മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ജബൽ ജൈസിലേക്കുള്ള റോഡ് അധികൃതർ അടച്ചു. മഴ തുടങ്ങിയതോടെ റാസൽഖൈമയിലെ മലകളിൽ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കു തുടങ്ങിട്ടുണ്ട്.

പർവതങ്ങളുടെ പരിസരത്ത് താമസിക്കുന്നവരോടും വാഹനമോടിക്കുന്നവരോടും ജാഗ്രത പാലിക്കാൻ റാസൽഖൈമ പൊലീസ് ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികളും പരിസരവാസികളും മലമ്പാതകളിലേക്ക് പോകരുതെന്നാണു പൊലീസ് നിർദ്ദേശം. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തണുത്ത കാലാവസ്ഥയാണ്. ശക്തമായ കാറ്റുമുണ്ട്. ഫുജൈറ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

മോശം കാലാവസ്ഥയെത്തുടർന്ന് സുരക്ഷ മുൻനിർത്തി യു.എ.ഇ.യിലെ എല്ലാ സ്‌കൂളുകൾക്കും ബുധനാഴ്ച അധികൃതർ അവധി നല്കി.അബുദാബി, ദുബായ്, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകൾക്കും അവധിയാണ്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി സ്‌കൂളുകൾ അടയ്ക്കുന്നുവെന്ന് അബുദാബി സർക്കാർ മാധ്യമ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. വ്യാഴാഴ്ച സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP