Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുഎഇയിലെ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാനൊരുങ്ങി സർക്കാർ; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

യുഎഇയിലെ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാനൊരുങ്ങി സർക്കാർ; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

അബൂദബി: രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും പൗരാണിക വസ്തുക്കളും സംരക്ഷിക്കുന്നത് സംബന്ധിച്ച നിയമത്തിന് യു.എ.ഇ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി ചരിത്ര സ്മാരകങ്ങളുടെയും വസ്തുക്കളുടെയും പട്ടിക തയാറാക്കി സൂക്ഷിക്കും. ചരിത്ര പ്രധാനമായ വസ്തുക്കളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും ഈ നിയമപ്രകാരം നിയന്ത്രണമുണ്ടാകും.

പൗരാണിക കാലഘട്ടത്തിന്റെ അവശിഷ്ടങ്ങൾ പേറുന്ന 1000ഓളം സ്ഥലങ്ങളാണ് യു.എ.ഇയിലുള്ളത്. എന്നാൽ ഇവയെ സംബന്ധിച്ച വ്യക്തമായ കണക്ക് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് ഇനം തിരിച്ച് പട്ടിക തയാറാക്കാൻ മന്ത്രിസഭ തീരുമാനമെടുത്തത്. അബൂദബിയിലെ പല ചരിത്ര സ്മാരകങ്ങൾക്കും ബി.സി 5000 വരെ പഴക്കമുണ്ട്.

ദുബൈ, ഷാർജ എന്നിവിടങ്ങളിലും വർഷങ്ങൾ പഴക്കമുള്ള സ്മാരകങ്ങളുണ്ട്. ഇവ സംരക്ഷിക്കാനുള്ള തീരുമാനം രാജ്യത്തിന്റെ ചരിത്രം വരും തലമുറക്ക് പകർന്നുനൽകാൻ സഹായകമാകുമെന്ന് ദുബൈ നഗരസഭ ആർകിടെക്ചറൽ ഹെരിറ്റേജ് വകുപ്പ് ഡയറക്ടർ റശാദ് ബുകാശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP