Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരൊക്കെ മാസ്‌ക്ക് ധരിക്കണമെന്ന് വ്യക്തത നൽകി ആഭ്യന്തര മന്ത്രാലയം; മെഡിക്കൽ മാസ്‌കുകൾ ധരിക്കാതിരിക്കുകയോ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 1,000 ദിർഹം പിഴ

ആരൊക്കെ മാസ്‌ക്ക് ധരിക്കണമെന്ന് വ്യക്തത നൽകി ആഭ്യന്തര മന്ത്രാലയം; മെഡിക്കൽ മാസ്‌കുകൾ ധരിക്കാതിരിക്കുകയോ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 1,000 ദിർഹം പിഴ

സ്വന്തം ലേഖകൻ

ദുബൈ: വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരും ഫ്‌ളൂ ലക്ഷണങ്ങളുള്ളവരും മാത്രമേ കോവിഡ്-19 വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി മാസ്‌ക് ധരിക്കേണ്ടതുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് വിട്ടുമാറാത്ത രോഗങ്ങളാൽ വലയുന്നവർക്കും സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഫ്‌ളൂ ലക്ഷണങ്ങളുള്ളവർക്കും മാത്രമാണ് മാസ്‌ക് ധരിക്കുന്നത് അത്യാവശ്യമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഡ് വൈറസ് വ്യാപനം തടയുന്നതിന് മുൻകരുതൽ, പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി മാസ്‌ക്കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയത് പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് സംശയമുന്നയിച്ച് ചോദ്യങ്ങളുയർന്നതോടെയാണ് മന്ത്രാലയം ഇതുസംബന്ധിച്ചുള്ള നിബന്ധനകൾ വ്യക്തമാക്കിയത്.

മെഡിക്കൽ മാസ്‌കുകൾ ധരിക്കാതിരിക്കുകയോ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 1,000 ദിർഹം പിഴ ഒടുക്കേണ്ടി വരും. ശിക്ഷാനടപടികൾക്കപ്പുറം രാജ്യത്തെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് പൗരന്മാരുടെയും താമസക്കാരടെയും ഉത്തരവാദിത്തമാണെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP