Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന്റെ തിരിച്ചു വരവും ബിജെപിയുടെ തകർച്ചയുമെന്ന് കെ സി അബൂബക്കർ

ഫുജൈറ: ഇന്ത്യയിൽ നടന്ന 4 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും മതേതര പ്രസ്ഥാനങ്ങളുടെയും വൻതിരിച്ചു വരവും ബിജെപിക്കു വൻ തിരിച്ചടിയുമാണെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെസി അബൂബക്കർ അഭിപ്രായപ്പെട്ടു. 10 നിയമസഭാ സീറ്റിലും 2 ലോക്‌സഭാ സീറ്റിലും ബിജെപി തകർന്നടിഞ്ഞു. 5 ഇടങ്ങളിലും ജയിച്ചത് കോൺഗ്രസ് ആണ്. മറ്റുള്ളടിതു മറ്റു മതേതര കക്ഷികളും എന്നതു സ്വാഗതാർഹമാണ്.

ചെങ്ങന്നൂരിൽ സിപിഎമ്മിന്റേത് അധികാര ദുർവിനിയോഗത്തിന്റെയും പണക്കൊഴുപ്പന്റെയും ജാതി മത വർഗീയ അവിശുദ്ധ കൂട്ട് കെട്ടിന്റെയും താൽക്കാലിക വിജയമാണ്. സീറ്റ് നില നിർത്തുക മാത്രമാണ് ചെയ്തത്. യുഡിഎഫ് സീറ്റോ വോട്ടോ നഷ്ടപ്പെട്ടില്ല. തിരെഞ്ഞെടുപ്പ് കാലത്തു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാണ് എന്ന് പറയാൻ മടിച്ചവർ ഇപ്പോൾ മലക്കം മറിയുന്നത് പരിഹസ്യമാണ്. ബിജെപിക്കു കുറവ് വന്ന വോട്ടുകൾ എൽഡിഎഫിനു പോയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയെ വർഗീയവാദിയായി ചിത്രീകരിച്ചു വർഗീയ ധ്രുവീകരണത്തിനു എൽഡിഎഫ് ശ്രമിച്ചു. എങ്കിലും വിജയം വിജയമാണ്. പരാജയം പരാജയമായും അംഗീകരിക്കുന്നു.

കോൺഗ്രസ് പാർട്ടിയും ആത്മ പരിശോധന നടത്തണം. നേതാക്കളുടെ പത്രസമ്മേളനങ്ങൾ കൊണ്ട് പാർട്ടി ശക്തി പെടില്ല. ജനകീയ പ്രശ്‌നങ്ങളിൽ കൂടുതൽ ഇടപെടലുകൾ വേണം. ജനപിന്തുണയുള്ള നേതാക്കളെ വിശ്വസത്തിലെടുക്കുകയും അവർക്കു പിന്തുണ നൽകുകയും ചെയ്യണം. ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന ഏറ്റവും മോശപ്പെട്ട ഒരു സർക്കർ അധികാരത്തിലിരിക്കുമ്പോൾ അത് ജനങ്ങളെ ബാധ്യപ്പെടുത്താൻ പാർട്ടി പരാജയപ്പെട്ടു എന്നതും തെരെഞ്ഞെടുപ്പ് പരാജയത്തിന് ആക്കം കൂട്ടി എന്നത് വിസ്മരിക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP