Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ ഇൻഷൂറൻസ് മേഖലയിലെ ഈ 56 നിയമലംഘനങ്ങൾ നിങ്ങൾ ചെയ്യാതെ സൂക്ഷിച്ചോളൂ; ലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ; ഡിഎച്ച്എയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി

ആരോഗ്യ ഇൻഷൂറൻസ് മേഖലയിലെ ഈ 56 നിയമലംഘനങ്ങൾ നിങ്ങൾ ചെയ്യാതെ സൂക്ഷിച്ചോളൂ; ലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ; ഡിഎച്ച്എയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി

രോഗ്യ ഇൻഷൂറൻസ് മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി. 56 നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയുമാണുള്ളത്. ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവനുസരിച്ച് 500 ദിർഹം മുതൽ മൂന്നര ലക്ഷം ദിർഹം വരെയാണു വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ ഈടാക്കുക. ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്ത ഇൻഷൂറൻസ് കമ്പനികൾക്ക് അരലക്ഷം ദിർഹമാണ് പിഴചുമത്തുക. പുതിയ ഉത്തരവിൽ ഇൻഷൂറൻസ് പദ്ധതിയിൽ പങ്കാളികളാകാത്തവർക്കെതിരെ പിഴ ചുമത്താനും നിർദ്ദേശമുണ്ട്. താമസക്കാർക്ക് എല്ലാവർക്കും ഇൻഷൂറൻസ് പരിരക്ഷ ലക്ഷ്യമാക്കി ദുബായ് ആരോഗ്യവകുപ്പ് (ഡിഎച്ച്എ) ആണ് പദ്ധതി ആരംഭിച്ചത്.

നിലവിൽ സർക്കാർ നിശ്ചയിച്ച കാലപരിധിക്കുള്ളിൽ തൊഴിലാളികളെയും ആശ്രിത വിസയിൽ കഴിയുന്നവരെയും ഇൻഷൂറൻസ് പരിധിയിലാക്കണമെന്നാണ് നിയമം. ഇതു നൽകാൻ കാലതാമസം വരുത്തിയാൽ 500 ദിർഹമാണ് പിഴ നൽകുക. കാലതാമസം വരുത്തുന്നത് ഒരു മാസം വരെയാണെങ്കിൽ പിഴ 500 ദിർഹമായിരിക്കും. പിന്നീട് ഈ തുകയെ അടിസ്ഥാനമാക്കിയാകും ഇൻഷൂറൻസ് കവറേജ് നൽകാൻ വൈകിയ ദിവസങ്ങൾക്കുള്ള പിഴ കണക്കാക്കുക.

അത്യാവശ്യ ഘട്ടങ്ങളിലെ ചികിത്സാ ചെലവുകളെ ഇൻഷൂറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനു വിഘാതം സൃഷ്ടിക്കുന്ന സ്‌പോൺസർമാർക്കും തൊഴിലുടമകൾക്കും 1000 ദിർഹമാണ് പിഴ. ഇൻഷൂറൻസ് കാർഡ് നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താൽ മുപ്പതു ദിവസത്തിനകം രേഖാമൂലം അറിയിക്കണം. ലംഘിച്ചാൽ 500 ദിർഹമാണ് പിഴ ഈടാക്കുക. അതേസമയം, കാർഡ് ദുരുപയോഗം ചെയ്യുമ്പോഴും അർഹതയില്ലാത്ത ഇൻഷൂറൻസ് തുക കൈക്കലാക്കാൻ ശ്രമിച്ചാലും പിഴ 5,000 ദിർഹമായിരിക്കും ഈടാക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP