Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി മാസ്‌കിനുള്ളിൽ ശ്വാസം മുട്ടേണ്ടാ..; ദുബായിൽ പൊതു സ്ഥലങ്ങളിൽ മാസ്‌ക്കിൽ ഇളവ്; മാസ്‌ക് വലിച്ചെറിഞ്ഞാൽ പിഴ 3000 ദിർഹവും

ഇനി മാസ്‌കിനുള്ളിൽ ശ്വാസം മുട്ടേണ്ടാ..; ദുബായിൽ പൊതു സ്ഥലങ്ങളിൽ മാസ്‌ക്കിൽ ഇളവ്; മാസ്‌ക് വലിച്ചെറിഞ്ഞാൽ പിഴ 3000 ദിർഹവും

സ്വന്തം ലേഖകൻ

ദുബായിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. കഠിന വ്യായാമം ഉൾപ്പെടെ ചെയ്യുമ്പോൾ മാസ്‌ക് ധരിക്കുന്നത് ശ്വസനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതും അതുവഴി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് മാസ്‌ക് നിർബന്ധമാക്കിയതിൽ ഇളവ് പ്രഖ്യാപിച്ചത്. അതേസമയം, സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ല. ചില സാഹചര്യങ്ങളിൽ താൽക്കാലികമായി മാസ്‌ക് ഒഴിവാക്കാം. പുറത്തിറങ്ങി ഭക്ഷണം കഴിക്കുമ്പോഴും കുടുംബാംഗങ്ങളോടൊപ്പം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് വേണ്ട.

ഒറ്റയ്ക്കു ഡ്രൈവ് ചെയ്യുമ്പോഴും വേണമെന്നില്ല. എന്നാൽ കാർ യാത്രയിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരിൽ കൂടരുത്. ഹോട്ടലുകളിൽ മേശകൾ തമ്മിൽ ചുരുങ്ങിയത് രണ്ടു മീറ്റർ അകലമുണ്ടാകണം. രാത്രി 11 മുതൽ ആറു വരെയാണ് നിയന്ത്രണമെങ്കിലും വ്യായാമം ചെയ്യുന്നവർക്ക് പുലർച്ചെ 4.30ന് പുറത്തിറങ്ങാൻ അനുമതി നൽകിയിരുന്നു. അഞ്ചു പേരിൽ കൂടുതൽ കൂട്ടം ചേരരുത്. ബീച്ചുകൾ, ജിംനേഷ്യം, സിനിമാ ശാലകൾ എന്നിവിടങ്ങളിലും അകലം പാലിക്കണമെന്നാണ് ചട്ടം. കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുകയും വേണം.

അതേസമയം, ഉപയോഗിച്ച മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 3,000 ദിർഹമാണു പിഴ നൽകേണ്ടി വരിക. വാഹനങ്ങളിൽ നിന്നു വലിച്ചെറിഞ്ഞാൽ പിഴയ്ക്കു പുറമെ ലൈസൻസിൽ ആറു ബ്ലോക് പോയിന്റുകൾ പതിക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP