Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാനുള്ള അബുദാബിയിലെ സ്‌കൂളുകളുടെ അപേക്ഷകൾ തള്ളി എജ്യുക്കേഷൻ കൗൺസിൽ; അബുദബി സ്‌കൂളുകളിൽ ഈ അധ്യയന വർഷം ഫീസ് വർദ്ധനയില്ല

ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാനുള്ള അബുദാബിയിലെ സ്‌കൂളുകളുടെ അപേക്ഷകൾ തള്ളി എജ്യുക്കേഷൻ കൗൺസിൽ; അബുദബി സ്‌കൂളുകളിൽ ഈ അധ്യയന വർഷം ഫീസ് വർദ്ധനയില്ല

2016-2017 അധ്യയന വർഷം ട്യൂഷൻ ഫീസ് വർധിപ്പിക്കാനുള്ള അബുദബി സ്‌കൂളുകളുടെ അപേക്ഷ എജ്യുക്കേഷൻ കൗൺസിൽ തള്ളി. ഇതോടെ തലസ്ഥാന എമിറേറ്റിലെ സ്‌കൂളുകളിൽ ഈ അധ്യയന വർഷം ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് അബുദാബി എജ്യൂക്കേഷൻ കൗൺസിൽ (അഡെക്) അറിയിച്ചു. ഈ നിർദ്ദേശം ലംഘിച്ച് ഏതെങ്കിലും സ്‌കൂളുകളിൽ ഫീസ് വർദ്ധിപ്പിച്ചാൽ പിഴ ചുമത്തുമെന്നും അഡെക് അധികൃതർ അറിയിച്ചു. ഫീസ് വർധിപ്പിക്കാനായി 90 അപേക്ഷകളാണ് അബുദാബി എജ്യുക്കേഷൻ കൗൺസിലിൽ ലഭിച്ചത്. എന്നാൽ ഒന്നും അംഗീകരിച്ചില്ല.

ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മൂല്യ നിർണയം നടത്തിയാണ് ട്യൂഷൻ ഫീസ് വർധനവിനുള്ള അപേക്ഷകൾ സ്വീകരിക്കുക. മാനദണ്ഡങ്ങൾക്കു നൽകുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് ഫീസ് വർധനക്ക് അംഗീകാരം നൽകണമോ നിരസിക്കണമോ എന്ന് തീരുമാനിക്കുക.

സ്‌കൂൾ പ്രവർത്തന റിപ്പോർട്ട്, അദ്ധ്യാപനത്തിനുള്ള സ്‌കൂൾ നിക്ഷേപം, സാങ്കേതിക-ഭരണ ജീവനക്കാരുടെ ശമ്പളം, പ്രഫഷനൽ വികസനം, അദ്ധ്യാപകരുടെ ടേൺ ഓവർ, കെട്ടിടങ്ങളുടെയും മറ്റും നിർമ്മാണം, സ്വദേശി വൽക്കരണ ശതമാനം തുടങ്ങിയ മാനദണ്ഡങ്ങളുടെ പോയിന്റ് നിലയും പരിശോധിച്ചാണ് ഫീസ് വർധന സംബന്ധിച്ച് പരിഗണിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP