Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അബൂദബിയിലെ സൗജന്യ പാർക്കിങ് നിർത്തലാക്കുു; ആഗസ്‌റ് റ് 18 മുതൽ പാർക്കിങിന് പണം ഈടാക്കും; സ്റ്റാൻഡേർഡ് പാർക്കിങിന് മണിക്കൂറിന് രണ്ട് ദിർഹവും പ്രിമീയം പാർക്കിങിന് മൂന്ന് ദിർഹവും നിരക്ക്

അബൂദബിയിലെ സൗജന്യ പാർക്കിങ് നിർത്തലാക്കുു; ആഗസ്‌റ് റ് 18 മുതൽ പാർക്കിങിന് പണം ഈടാക്കും; സ്റ്റാൻഡേർഡ് പാർക്കിങിന് മണിക്കൂറിന് രണ്ട് ദിർഹവും പ്രിമീയം പാർക്കിങിന് മൂന്ന്  ദിർഹവും നിരക്ക്

ബൂദബിയിലെ സൗജന്യ പാർക്കിങ് നിർത്തലാക്കുു. ഓഗസ്റ്റ് 18 മുതൽ നഗരത്തിലെ പാർക്കിങ് സ്ഥലങ്ങളെല്ലാം പണം നൽകി ഉപയോഗിക്കേണ്ടവയായി മാറുമെന്ന് അബൂദബി ഗതാഗത വകുപ്പ് വ്യക്തമാക്കി.

സുഗമമായ ഗതാഗതം സാധ്യമാക്കുതിനും അനാശ്യാസകരമായ പാർക്കിങ്? രീതികൾ ഒഴിവാക്കുതിനും ലക്ഷ്യമി'ാണ് ഈ നടപടിയെും വാഹന ഉടമകൾ വീടുകൾക്ക് മുിൽ പാർക്ക് ചെയ്യുതിന് റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റുകൾ സ്വന്തമാക്കണമെും അധികൃതർ നിർദ്ദേശിച്ചു.

താമസകേന്ദ്രങ്ങൾ, താമസകേന്ദ്രമല്ലാത്ത ഭാഗങ്ങൾ എന്നിങ്ങനെ അബുദാബിയെ രണ്ടായി തരംതിരിച്ചാണ് പാർക്കിങ് സംവിധാനം ശക്തമാക്കുന്നത്. താമസ കേന്ദ്രങ്ങളിലെ പാർക്കിങ്ങുകളിൽ രാത്രി ഒൻപത് മണി മുതൽ രാവിലെ എട്ട് മണിവരെ റസിഡന്റ്സ് പാർക്കിങ് ഇല്ലാത്തവർക്ക് വാഹനം നിർത്തിയിടാൻ അനുവാദമില്ല. കുറഞ്ഞ നിരക്കും കൂടിയ നിരക്കും ചുമത്തിപാർക്കിങ്ങുകൾ സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെയും തരം തിരിച്ചിട്ടുണ്ട്.

സ്റ്റാൻഡേർ് പാർക്കിങ്ങിന് മണിക്കൂറിന് രണ്ട് ദിർഹവും പ്രീമിയം പാർക്കിങ്ങിന് മൂന്ന് ദിർഹവുമാണ് നിരക്ക്. കെട്ടിട, ഫ്‌ളാറ്റ് ഉടമസ്ഥർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും െറസിഡന്റ്സ് പാർക്കിങ്ങിന് അനുവാദമുണ്ട്. ഒരാൾക്ക് രണ്ട് വാഹനങ്ങൾക്കുള്ള പെർമിറ്റ് അനുവദനീയമാണ്. വിദേശികളായ താമസക്കാർക്ക് സ്വന്തംപേരിലുള്ള ആദ്യ പെർമിറ്റിന് പ്രതിവർഷം 800 ദിർഹവും രണ്ടാമത്തെ പെർമിറ്റിന് 1200 ദിർഹവുമാണ് നിരക്ക്. സ്വദേശികൾക്ക് ഇത് യഥാക്രമം 400-ഉം 600-ഉം ദിർഹമാണ്.

വില്ലകളിൽ താമസിക്കുന്ന സ്വദേശികൾക്ക് പാർക്കിങ് പെർമിറ്റിന്റെ ആവശ്യമില്ല. അബുദാബിയിലെ മുഴുവൻ വാഹന ഉപയോക്താക്കളും താമസസ്ഥലത്തെ മവാഖിഫ് പെർമിറ്റുകൾക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഗതാഗത വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പാർക്കിങ് പെർമിറ്റുകളില്ലാത്ത വാഹനങ്ങൾക്ക് കനത്ത പിഴയും വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ പണം നൽകേണ്ടതില്ലാതിരു മുറൂർ, ബതീൻ തുടങ്ങിയ മേഖലകളും പെയ്ഡ് പാർക്കിങ്? ഇടങ്ങളായി മാറും. ഇവിടങ്ങളിലെ താമസക്കർ പെർമിറ്റ് നേടാത്ത പക്ഷം മണിക്കൂറിന് പണം നൽകി പാർക്ക് ചെയ്യേണ്ടി വരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP