Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാർജയിൽ സീറ്റ് ബൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവർക്കുംകുട്ടികളെ മുൻസീറ്റിൽ ഇരുത്തി ഡ്രൈവ് ചെയ്യുന്നവർക്കും 400 ദിർഹം പിഴ; മുന്നറിയിപ്പുമായി വീണ്ടും ഷാർജ പൊലീസ്

ഷാർജയിൽ സീറ്റ് ബൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവർക്കുംകുട്ടികളെ മുൻസീറ്റിൽ ഇരുത്തി ഡ്രൈവ് ചെയ്യുന്നവർക്കും 400 ദിർഹം പിഴ; മുന്നറിയിപ്പുമായി വീണ്ടും ഷാർജ പൊലീസ്

സ്വന്തം ലേഖകൻ

ഷാർജ: വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുകയോ കുട്ടിയെ വാഹനത്തിെന്റ മുൻ സീറ്റിൽ ഇരുത്തുകയോ ചെയ്താൽ കനത്ത നടപടിയെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്ത്. ബോധവത്കരണ നടപടികൾ പുരോഗമിക്കവെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും.

അപകടങ്ങൾ കുറക്കുന്നതിനും റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിനുമായി സമൂഹമാധ്യമങ്ങൾ വഴി പൊലീസ് വകുപ്പുകൾ മുന്നറിയിപ്പ് വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. എമിറേറ്റിലുടനീളം സീറ്റ് ബെൽറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 'ഹിസാമക് അമാനക്' (നിങ്ങളുടെ ബെൽറ്റ്, നിങ്ങളുടെ സുരക്ഷ) എന്ന ബോധവത്കരണ കാമ്പയിൻ തുടരും.വാഹനമോടിക്കുന്നവരെ നിയമത്തെ കുറിച്ച് നിരന്തരം ഓർമിപ്പിക്കുന്നതിനായി വിവിധ ഭാഷകളിൽ ബ്രോഷർ വിതരണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP