Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹോളി ഖുർആൻ മത്സരത്തിൽ തിങ്കളാഴ്ച ഇന്ത്യയുടെ പ്രതിനിധി മഅദിൻ വിദ്യാർത്ഥി മാറ്റുരക്കും

ഹോളി ഖുർആൻ മത്സരത്തിൽ തിങ്കളാഴ്ച ഇന്ത്യയുടെ പ്രതിനിധി മഅദിൻ വിദ്യാർത്ഥി മാറ്റുരക്കും

ദുബൈ: 20-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ 7 പ്രതിഭകളോടൊപ്പം ഇന്ത്യയുടെ പ്രതിനിധി മഅദിൻ വിദ്യാർത്ഥി തിങ്കളാഴ്ച (ജൂൺ 20 തിങ്കൾ) മാറ്റുരക്കും. മലപ്പുറം സ്വലാത്ത് നഗർ മഅദിൻ അകാദമി തിരുമുറ്റത്തു നിന്ന് ഇന്ത്യയുടെ പ്രതിനിധിയായി ദുബൈ ഗവർമെണ്ടിന്റെ ക്ഷണ പ്രകാരം ആദ്യമായാണ് ഒരു വിദ്യാർത്ഥി മത്സരത്തിനു എത്തുന്നത്. ഇരു കണ്ണിനും കാഴ്ച ഇല്ലാത്ത മുഹമ്മദ് താഹ മഹബൂബ് എന്ന വിദ്യാർത്ഥിയാണ് ഈ ഭാഗ്യവാൻ.

ഇന്ത്യയിൽ നിന്ന് ആദ്യമായാണ് അന്ധനായ വിദ്യാർത്ഥി പങ്കെടുക്കുന്നത്. ഖുർആൻ മുഴുവനും അക കണ്ണിനാൽ മനപ്പാഠമാക്കിയ വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ ഹോളി ഖുർആൻ കമ്മിറ്റി പ്രതിനിധികൾ ചേർന്നാണ് സ്വീകരിച്ചത്. തിരൂർ അടുത്ത ഒമാച്ചപുഴ വരിക്കോട്ടിൽ മറിയം ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനാണ് മുഹമ്മദ് താഹ മഹബൂബ്. അദിൻ പെരുമ്പറമ്പ് ദഅവ വിദ്യാർത്ഥിയായ അനുജൻ ഹസ്സനും അന്ധനാണ്. ഇത് പോലൊരു റമസാനിൽ നാട്ടിലെ ഒരു ദുആ മജ് ലിസിൽ സയ്യിദ് ഖലീലുൽ ബുഖാരിയുടെ അടുത്തേക്ക് ജന്മനാ ഇരു കണ്ണിനും കാഴ്ച ഇല്ലാത്ത കുഞ്ഞായ മുഹമ്മദ് താഹ മഹബൂബിനെ അന്ന് പ്രവാസിയായ പിതാവ് അബ്ദുള്ള കൊണ്ട് വന്നപ്പോൾ തലയിൽ കൈ വച്ച് പ്രത്യേകം ദുആ ചെയ്തു പഠനത്തിനു ആശിർവാദിച്ചു.

പിതാവിന്റെ ആവശ്യ പ്രകാരം മഅദിനിൽ പ്രവേശനം ലഭിച്ചു. അന്ന് മുതൽ മഅദിൻ അക്കാദമിയുടെ തണലിൽ സയ്യിദ് ഖലീലുൽ ബുഖാരിയുടെ പ്രത്യേക മേൽ നോട്ടത്തിൽ ഒന്നാം ക്ലാസ് മുതൽ പഠിച്ചു ഉയരങ്ങളിൽ എത്താൻ കഴിഞ്ഞതിൽ അതിരറ്റ സന്തോഷത്തിലാണ്. മഅദിൻ നൽകുന്ന കാരുണ്യ പ്രവർത്തനത്തിന്റെ ഫലമായി ബ്ലൈൻഡ് സ്‌കൂളിൽ നിന്ന് ബ്രയിൽ ലിബിയിൽ പ്രാവീണ്യം നേടിയാണ് ഖുർആൻ പഠനത്തിനു മുതിർന്നത്. ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെ മത്സരത്തിന്റെ ക്ഷണം മഅദിൻ അക്കാദമിക്ക് ലഭിച്ചപ്പോൾ മുഹമ്മദ് താഹ മഹബൂബിനെയാണ് പരിഗണിച്ചത്.

ചെറു പ്രായത്തിൽ തന്നെ ഖുർആൻ പഠനത്തിനു കൂടുതൽ താൽപര്യം ഉണ്ടായതിനാൽ മനപ്പാഠമാക്കാൻ നാലാം ക്ലാസ് മുതൽ ബ്രൈലി മുസ്ഹഫ് ഉപയോഗപ്പെടുത്തി. മൂന്നര വർഷം കൊണ്ട് ഖുർആൻ മുഴുവനും മനപ്പാഠമാക്കി ഹാഫിളായി. അദ്ധ്യാപകരുടെ പ്രോത്സാഹനം വഴി അറബിക്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകൾ ഈ സമയത്ത് തന്നെ കരസ്ഥമാക്കി. ഒഴിവ് സമയത്തിലെ ഹോബി പ്രസിദ്ധരായ ഖുർആൻ പാരായണ ശൈലി കേൾക്കലും ബുർദ പാടലുമാണ്. പിതാവ് പഠന വിഷയത്തിൽ നല്ല ഊർജ്ജം നൽകി.

ഇന്ത്യയിൽ ബംഗളൂരിൽ മത്സരിക്കാനും കഴിവ് തെളിയിക്കാനും മഅദിൻ വഴി അവസരം കിട്ടിയ മുഹമ്മദ് താഹ മഹബൂബിനു ആദ്യമായാണ് രാജ്യത്തിന്റെ പുറത്തു കഴിവ് മാറ്റുരക്കാൻ അവസരം കിട്ടിയത്. മഅദിൻ അക്കാദമിയിലേക്ക് അതിഥികളായി വരുന്ന അറബികളുടെ മുന്നിൽ കഴിവ് തെളിയിക്കുവാൻ, ഉസ്താദുമാർ വഴി ഒരുക്കാറുള്ളത് നന്ദിയായി അനുസ്മരിക്കുകയാണ് താഹ. ലോകത്തിലെ അറിയപ്പെട്ട ദുബൈ അന്താ രാഷ്ട്ര ഹോളി ഖുർആൻ പാരായണ മത്സരത്തിൽ അവസരം ലഭിച്ചതിൽ അല്ലാഹുവിനോട് നന്ദി പറയുകയാണ് അന്ധനായ ഇന്ത്യൻ പ്രതിനിധി.

ഖലീൽ തങ്ങളുടെ ആശിർവാദം കൊണ്ട് ഭാവിയിൽ നല്ല ഒരു ഖുർആൻ പണ്ഡിതനാവാനാണ് മുഹമ്മദ് താഹ ആഗ്രഹിക്കുന്നത്. ദുബൈയിൽ വിവിധ രാജ്യത്തിലുള്ള മത്സരാത്ഥികളുടെ കൂടെ പരസ്പരം ദുആ ചെയ്തു കുശലാമ്പേഷണം നടത്തി സഹവസിക്കാൻ കഴിയുന്നത് വളരെ സന്തോഷം ഉണ്ട്, ഇതിന് അവസരം ഉണ്ടാക്കി തന്ന ഇവിടുത്തെ ഭരണാധികാരികളോട് ആദരവ് തോന്നുന്നതായി മുഹമ്മദ് താഹ പറഞ്ഞു. അറബികളായ പലരും ഇന്ത്യൻ പ്രതിനിധിയുടെ കൂടെ ഫോട്ടോ എടുക്കാൻ ആവേശം കാണിക്കുന്നത് ശ്രദ്ധേയമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP