Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ അബൂദബിയിൽ പുതിയ കാമറകൾ പ്രവർത്തിച്ച് തുടങ്ങി; നിയമലംഘകർക്ക് 400 ദിർഹം; അബൂദബിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കി പൊലീസ്

സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ അബൂദബിയിൽ പുതിയ കാമറകൾ പ്രവർത്തിച്ച് തുടങ്ങി; നിയമലംഘകർക്ക് 400 ദിർഹം; അബൂദബിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കി പൊലീസ്

സ്വന്തം ലേഖകൻ

സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ അബൂദബിയിൽ പുതിയ കാമറകൾ പ്രവർത്തിച്ച് തുടങ്ങി. ഇതിൽ കുടുങ്ങിയാൽ 400 ദിർഹമാണ് പിഴ. മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങൾക്ക് പിഴയുണ്ടാകുമെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.അബൂദബിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിത അകലം പാലിക്കാതെ വാഹനമോടിച്ചാൽ പിന്നിലെ വാഹനത്തിനും മുന്നിലെ വാഹനത്തിനും പിഴയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പിറകിൽ വേഗതയിൽ വരുന്ന വാഹനത്തെ കടന്നുപോകാൻ അനുവദിക്കാത്തതിനാണ് മുന്നിലെ വാഹനത്തിന് പിഴ ലഭിക്കുക.

ഇടതുവശത്തെ ലൈനുകളെല്ലാം അതിവേഗത്തിൽ പോകേണ്ട വാഹനങ്ങൾക്കാണ്. വേഗം കുറച്ചുപോകേണ്ട വാഹനങ്ങൾ വലതുവശത്തെ ലൈനുകളിലാണ് സഞ്ചരിക്കേണ്ടത്. ഇടത് ലൈനിൽ സഞ്ചരിക്കുന്നവർ പിന്നിൽ നിന്ന് കൂടുതൽ വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് വലതുവശത്തേക്ക് മാറി ഇടം നൽകണം. അല്ലാത്തപക്ഷം, സുരക്ഷിത അകലം പാലിക്കാത്ത രണ്ട് വാഹനത്തിനും പിഴ ഈടാക്കും. എന്നാൽ, ഇരുവാഹനങ്ങളും വേഗപരിധിക്ക് ഉള്ളിലായിരിക്കണം. ഇക്കാര്യം സൂചിപ്പിച്ച് അബൂദബി പൊലീസ് മലയാളത്തിലും ബോധവൽകരണ വീഡിയോ പുറത്തിറക്കി.

ആദ്യഘട്ടത്തിൽ പൊലീസ് മുന്നറിയിപ്പ് എസ് എം എസ് അയക്കും. നിയമലംഘനം ആവർത്തിച്ചാൽ 400 ദിർഹം പിഴ വീഴും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP