Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോഡുകളിലൂടെ സുരക്ഷിത അകലം പാലിക്കാതെ പോകുന്ന വാഹനങ്ങൾ ഇനി കുടുങ്ങും; യുഎഇയിൽ ഈ മാസം 15 മുതൽ സ്മാർട്ട് സിസ്റ്റം പ്രവർത്തനക്ഷമമാകുന്നു

റോഡുകളിലൂടെ സുരക്ഷിത അകലം പാലിക്കാതെ പോകുന്ന വാഹനങ്ങൾ ഇനി കുടുങ്ങും; യുഎഇയിൽ ഈ മാസം 15 മുതൽ സ്മാർട്ട് സിസ്റ്റം പ്രവർത്തനക്ഷമമാകുന്നു

സ്വന്തം ലേഖകൻ

അബൂദബി: മുന്നിലെ വാഹനത്തിൽനിന്ന് സുരക്ഷിത അകലം പാലിക്കാതെ പായുന്ന വാഹനങ്ങൾ ഇനി അബൂദബിയിൽ കാമറയിൽ കുടുങ്ങും. ഇത്തരം ഡ്രൈവറർമാരെ പിടികൂടാൻ ഈ മാസം 15 മുതൽ സ്മാർട്ട് സിസ്റ്റം പ്രവർത്തനക്ഷമമാകും. ഇത്തരം വാഹനങ്ങൾ ക്യാമറയിൽ തെളിഞ്ഞാൽ ഡ്രൈവർക്കെതിരെ ഉടെന തന്നെ നടപടിയെടുക്കും.

400 ദിർഹം പിഴയും ഒപ്പം ലൈസൻസിൽ നാല് ബ്ലാക്ക് പോയന്റുകളും രേഖപ്പെടുത്തും.15 മുതൽ ടെയിൽഗേറ്റിങ് ഡ്രൈവിങ് നടത്തുന്നവർ കൂടി റോഡരികിലെ കാമറയിൽ കുടുങ്ങുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. മോശം ഡ്രൈവിങ് പ്രവണതകൾക്കെതിരെ പൊലീസ് ബോധവത്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

ടെയിൽഗേറ്റിങ് ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ച് ഡ്രൈവർമാർക്ക് എസ്.എം.എസ് സന്ദേശങ്ങൾ അയക്കുമെന്നും പൊലീസ് അറിയിച്ചു.സുരക്ഷിത അകലം പാലിക്കാതെ തൊട്ടുരുമ്മി സഞ്ചരിക്കുന്ന വാഹനങ്ങൾ നിയമം പാലിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും പാതയിൽനിന്ന് വേഗത്തിൽ മാറാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഇത്തരം നിയമലംഘനം കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP