Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ പുരുഷന്മാരുടെ മസാജ് പാർലറുകളിൽ സ്ത്രീകളെ ജോലിക്ക് വെക്കുന്നതിന് വിലക്ക്; നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 30,000 ദിർഹം പിഴ

യുഎഇയിൽ പുരുഷന്മാരുടെ മസാജ് പാർലറുകളിൽ സ്ത്രീകളെ ജോലിക്ക് വെക്കുന്നതിന് വിലക്ക്; നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 30,000 ദിർഹം പിഴ

ദുബൈ:പുരുഷന്മാരുടെ മസാജ് പാർലറുകളിൽ സ്ത്രീകളെ ജോലിക്ക് വെക്കുന്നതിന് വിലക്ക്. ബ്യൂട്ടിപാർലറുകളിൽ വിവിധ ജോലിക്കായി നിയോഗിക്കപ്പെട്ട യുവതികളെ പുരുഷന്മാർക്കുള്ള മസാജ് പാർലറുകളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഈ നിയമം ലംഘിച്ച ദുബൈയിലെ രണ്ടുസ്ഥാപനങ്ങൾക്ക് അധികൃതർ 30,000 ദിർഹം വീതം പിഴ ചുമത്തി. ഇത്തരക്കാർ യു എ ഇ  യുടെ തൊഴിൽ നിയമ ലംഘിക്കുന്നതിനാൽ ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നാച്ചുറലൈസേഷൻ & റസിഡൻസിപ്രോസിക്യൂഷൻ വകുപ്പ് മേധാവി അലി ഹുമൈദ് ബിൻ ഖാതെം വ്യക്തമാക്കി.

വിവിധ സലൂണുകളിലും 'സ്പാ'കളിലും തൊഴിൽ വകുപ്പ് ഇൻസ്‌പെക്ടർമാർ നടത്തിയ മിന്നൽ പരിശോധനകളിൽ ഇത്തരത്തിലുള്ള നിരവധി നിയമ ലംഘനങ്ങൾ പിടികൂടിയതായി അദ്ദേഹം പറഞ്ഞു.ഹെയർ സ്റ്റയിലിസ്റ്റ് പോലുള്ള ജോലികൾക്കായി തിരഞ്ഞെടുക്കപ്പെട്ടവർ ജോലി ചെയ്യേണ്ടത് സലൂണുകളിലാണ്. അവർ മസാജ് പാർലറുകളിൽ ജോലി ചെയ്യുന്നത് 52/1989 നമ്പർ ഉത്തരവിന്റെ ലംഘനമാണ്. സലൂണും മസാജ് പാർലറും ഒരു ഉടമസ്ഥന്റെ തന്നെ ആണെങ്കിൽ പോലും ഇത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP