Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പശ്ചിമേഷ്യക്ക് പ്രചോദനം പകരുന്ന നേതാക്കളുടെ പട്ടിക;.തിളങ്ങി ശുറൂഖ് സിഇഓ മർവാൻ അൽ സർക്കാൽ

പശ്ചിമേഷ്യക്ക് പ്രചോദനം പകരുന്ന നേതാക്കളുടെ പട്ടിക;.തിളങ്ങി ശുറൂഖ് സിഇഓ മർവാൻ അൽ സർക്കാൽ

ശ്ചിമേഷ്യയിലെ മികച്ച നൂറു നേതാക്കളുടെ പട്ടികയിൽ തിളങ്ങി ഷാർജഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്) സി.ഇ.ഓ മർവാൻബിൻ ജാസിം അൽ സർക്കാൽ. യു.എ.ഇ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻഅൽ നഹ്യാന്റെ ജന്മശതാബ്ദി വർഷാചരണത്തോട് അനുബന്ധിച്ച് പ്രമുഖ ബിസിനസ്പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസ് പ്രസിദ്ധീകരിച്ച പശ്ചിമേഷ്യയിലെ ഏറ്റവുംപ്രചോദനം പകരുന്ന നേതാക്കളുടെ പട്ടികയിലാണ് മർവാൻ അൽ സർക്കാൽ സ്ഥാനംപിടിച്ചിരിക്കുന്നത്.

ലോകരാജ്യങ്ങൾക്കു മുൻപിൽ ഷാർജയുടെ നിക്ഷേപസാധ്യതകൾ അവതരിപ്പിക്കുന്നതിൽ വഹിച്ച പങ്കും സാമൂഹ്യ സാംസ്‌കാരികരംഗങ്ങളിലെ നിർണായക ഇടപെടലുകളുമാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്. പ്രവർത്തനമികവിനോടൊപ്പം അദ്ദേഹത്തിന്റെ നേതൃപാടവവുംദീർഘവീക്ഷണവും അദ്ദേഹത്തെ പട്ടികയുടെ മുൻ നിരയിലെത്തിച്ചു.

ഷാർജയിൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും വിനോദസഞ്ചാര മേഖലയെ വളർത്തുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്ന ശുറൂഖിന്റെതുടക്കകാലം തൊട്ടേ സി.ഇ.ഓ. സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് മർവാൻ അൽസർക്കാൽ. നിക്ഷേപരംഗത്തു ക്രിയാത്മകവും നൂതനവുമായ ഇടപെടലുകൾ നടത്തിമികച്ച സാഹചര്യങ്ങൾ ഒരുക്കുക വഴി ലോകമെമ്പാടുമുള്ള നിക്ഷേപകരെഷാർജയിലേക്ക് ആകർഷിക്കുന്നത് ശുറൂഖിന്റെ നേതൃത്വത്തിലാണ്. മെലീഹആർക്കിയോളോജിക്കൽ സെന്റർ, കൽബ കിങ് ഫിഷർ ലോഡ്ജ്, അൽ ഖസ്ബ സാംസ്‌കാരികവിനോദ കേന്ദ്രം, അൽ നൂർ ഐലൻഡ്, ഹാർട്ട് ഓഫ് ഷാർജ പൈതൃക മേഖല തുടങ്ങിഒട്ടനേകം വിനോദ കേന്ദ്രങ്ങളും ശുറൂഖിന് കീഴിലാണ് പ്രവർത്തിക്കുന്നത് ഷാർജയുടെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഷെയ്ഖബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് ശുറൂഖിന്റെ ചെയർപേഴ്‌സൺ.

''ദുബായ് എന്ന ലോകനഗരത്തോടു തൊട്ടടുത്ത് നിൽക്കുമ്പോഴും തനതുമൂല്യങ്ങളും സാംസ്‌കാരിക പാരമ്പര്യവും ചേർത്തുപിടിച്ചു വേറിട്ട അനുഭവം പകരാൻ ആവുന്നുഎന്നതാണ് ഷാർജയുടെ പ്രത്യേകത. ലോകത്തിന്റെ ഏതു കോണിൽ നിന്ന് വരുന്നനിക്ഷേപകർക്കും സഞ്ചാരികൾക്കും ഇവിടെ സാധ്യതകളുണ്ട്. ആ അവസരങ്ങളിലേക്കുകൈപിടിച്ച് നടത്തുകയാണ് ശുറൂഖിന്റെ ലക്ഷ്യം. ഇത്തരം അംഗീകാരങ്ങൾശ്രമങ്ങൾക്ക് കൂടുതൽ പ്രചോദനം പകരുന്നു. കൂടുതൽ മിഴിവോടെ ഷാർജയുടെനാളെയിലേക്കു നോക്കുന്ന ടീമിന് ഒന്നടങ്കം കിട്ടിയ അംഗീകാരമായിട്ടാണ്ഞാനിതിനെ കാണുന്നത്'' - മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു.

ശുറൂഖ് സി.ഇ.ഓ സ്ഥാനത്തിന് പുറമെ ഷാർജ ഫുട്ബാൾ ക്ലബ് ബോർഡ് അംഗം, ജർമ്മ ൻ എമിറാത്തി ജോയിന്റ് കൗൺസിൽ ചെയർമാൻ സ്ഥാനം, ഷാർജ വിനോദ സഞ്ചാര ഉപദേശക  സമിതി അംഗം തുടങ്ങി വിവിധസ്ഥാനങ്ങൾ അലങ്കരിക്കുന്ന മർവാൻ അൽ സർക്കാൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന നിക്ഷേപ സാംസ്‌കാരിക സാമൂഹികമേളകളിലെ സ്ഥിരം സാന്നിധ്യമാണ്.

ആരോഗ്യം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികം തുടങ്ങി വിവിധമേഖലകളിൽമുന്നിട്ടു നിൽക്കുകയും പശിച്ചമേഷ്യൻ സമൂഹത്തിനു പ്രചോദനം പകരുകയുംചെയുന്ന നൂറു നേതാക്കളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് അറേബ്യൻ ബിസിനസ്മാസിക പുറത്തു വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP