Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽ റാസ് മേഖലയിൽ രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; താമസക്കാർക്കുള്ള അവശ്യവസ്തുക്കളെല്ലാം ദുബൈ ആരോഗ്യ അഥോറിറ്റിയുടെ സംഘങ്ങൾ എത്തിച്ചു നൽകുമെന്ന് ദുബൈ പൊലീസ്

അൽ റാസ് മേഖലയിൽ രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; താമസക്കാർക്കുള്ള അവശ്യവസ്തുക്കളെല്ലാം ദുബൈ ആരോഗ്യ അഥോറിറ്റിയുടെ സംഘങ്ങൾ എത്തിച്ചു നൽകുമെന്ന് ദുബൈ പൊലീസ്

സ്വന്തം ലേഖകൻ

ദുബൈ: ൽ റാസ് മേഖലയിൽ രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇന്നലെ മുതൽ രണ്ടാഴ്ചത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി. നിരവധി മലയാളികൾ താമസിക്കുന്ന സ്ഥലമാണിത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടികൾ. ഇതോടെ, ഇവിടെയുള്ളവർക്ക് പുറത്തുപോകാനോ പുറത്തുള്ളവർക്ക് ഇവിടേക്ക് പ്രവേശിക്കാനോ കഴിയില്ല.

ദേര ഗോൾഡ് സൂഖ്, ഓൾഡ് സൂഖ്, മ്യൂസിയങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന പ്രദേശമാണ് അൽ റാസ്. അണുനശീകരണ പ്രവർത്തനങ്ങൾ അതിശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആളുകൾ പുറത്തിറങ്ങുന്നതും പുറമെനിന്നുള്ള ആളുകൾ ഇവിടേക്ക് വരുന്നതും തടഞ്ഞുകൊണ്ട് ദുരന്തനിവാരണത്തിനുള്ള ദുബൈയുടെ ഉന്നതതല സമിതി നിർദ്ദേശം പുറത്തിറക്കിയത്. ഈ ദിവസങ്ങളിൽ മേഖലയിലെ താമസക്കാർക്കുള്ള അവശ്യവസ്തുക്കളെല്ലാം ദുബൈ ആരോഗ്യ അഥോറിറ്റിയുടെ സംഘങ്ങൾ എത്തിച്ചു നൽകുമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.

അൽ മുസല്ല, അൽ ഖലീജ്, ബനിയാസ് സ്ട്രീറ്റുകളിലേക്കുള്ള പാതകൾ അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അഥോറിറ്റി അറിയിച്ചു. ഈ പ്രദേശങ്ങളിലെ ദുബായ് മെട്രോ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്താതെ കടന്നുപോകും.ദുബൈ മെട്രോ ഗ്രീൻ ലെയ്‌നിലെ അൽ റാസ്, പാം ദേര, ബനിയാസ് സ്‌ക്വയർ എന്നീ സ്‌റ്റേഷനുകളും അടച്ചിടും. മെട്രോ ട്രെയിനുകൾ ഇവിടങ്ങിൽ നിർത്താതെ കടന്നുപോകുമെന്ന് റോഡ് ഗതാഗത അഥോറിറ്റി വ്യക്തമാക്കി.

ഈ മേഖലയിലെ താമസക്കാരല്ലാത്ത ആളുകൾ ഇവിടേക്ക് വരുന്നതിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗപ്രതിരോധപ്രവർത്തനങ്ങളുമായി സമ്പൂർണമായി സഹകരിക്കണമെന്ന് അധികൃതർ ജനങ്ങളോടഭ്യർഥിച്ചു. വിലക്ക് ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ കഴിഞ്ഞ ദിവസം യു.എ.ഇ അറ്റോണി ജനറൽ പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP