Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു മാസത്തിനുള്ളിൽ വീടൊഴിയാൻ ആവശ്യപ്പെട്ടാൽ വീടുടമയിൽ നിന്ന് നഷ്ടപരിഹാരം തേടാം

ഒരു മാസത്തിനുള്ളിൽ വീടൊഴിയാൻ ആവശ്യപ്പെട്ടാൽ വീടുടമയിൽ നിന്ന് നഷ്ടപരിഹാരം തേടാം

ദുബായ്: പുതിയ വീട്ടിൽ താമസിക്കാൻ തുടങ്ങിയ ശേഷം ഒരു മാസം കഴിയുമ്പോൾ തന്നെ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടാൽ വാടകക്കാർക്ക് നഷ്ടപരിഹാരം തേടാൻ അർഹതയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് റിലേഷൻസ് റെഗുലേറ്ററി ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. കൂടുതൽ വാടകയ്ക്ക് മറ്റേതെങ്കിലും വാടകക്കാർക്ക് വീടു നൽകുന്നതിനായി ദുബായിൽ ഒട്ടേറെ വീട്ടുടമകൾ വാടകക്കാരെ ഒരു മാസത്തിനു ശേഷം ഒഴിപ്പിക്കുന്നത് പതിവാണെന്നും ഈ സാഹചര്യത്തിൽ വാടകക്കാർക്ക് അവരിൽ നിന്ന് നഷ്ടപരിഹാരം തേടാൻ സാധ്യമാണെന്നും ആർഇആർആർ വെളിപ്പെടുത്തി.

വാടകക്കാർക്ക് ഏറെ അസൗകര്യം സൃഷ്ടിക്കുന്നതാണ് ഇത്തരം നടപടികൾ. മിക്കവരും റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് കമ്മീഷൻ ഇനത്തിൽ വൻ തുകകൾ നൽകിയ ശേഷമായിരിക്കും മെച്ചപ്പെട്ട ഒരു താമസസ്ഥലം കണ്ടെത്തുന്നത്. ഒരു വർഷത്തേക്ക് കരാറായ ശേഷം പുതിയ വീട്ടിൽ താമസം തുടങ്ങി ഒരു മാസം കഴിയുമ്പോൾ തന്നെ വീട് ഒഴിയണമെന്ന് കാണിച്ച് ചിലർ നോട്ടീസ് നൽകുന്നതിനെതിരേയാണ് ഇപ്പോൾ റിയർ എസ്‌റ്റേറ്റ് റിലേഷൻസ് റെഗുലേറ്ററി പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

പല കാരണങ്ങൾ പറഞ്ഞായിരിക്കും വീട്ടുടമ വീട് ഒഴിയാൻ ഇവരോട് ആവശ്യപ്പെടുക. കൂടുതൽ വാടകയ്ക്ക് വാടകക്കാരെ കിട്ടുമ്പോഴാണ് താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെടുക. ഏറെ അധ്വാനത്തിനു ശേഷം ലഭിച്ച വീട്ടിൽ നിന്ന് ഒരു മാസം കഴിയുമ്പോൾ തന്നെ ഇറങ്ങേണ്ടി വരുന്ന അവസ്ഥ ഏറെ ദുസ്സഹമാണെന്നും പിന്നീട് മറ്റൊരു താമസസ്ഥലം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ട് ഇവർക്ക് അനുഭവിക്കേണ്ടി വരുമെന്നും ആർഇആർആർ വ്യക്തമാക്കി. വാടകക്കാരെ പേടിപ്പിക്കുന്നതിനായി മിക്ക വീട്ടുടമകളും പബ്ലിക് നോട്ടറി വഴിയായിരിക്കും ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്നത്. അതുകൊണ്ടുതന്നെ ആരും ഇതിനെതിരേ ശബ്ദമുയർത്താറില്ല. വാടകക്കാരെ ഒഴിപ്പിക്കാൻ ഏറ്റവും നല്ല മാർഗം പബ്ലിക് നോട്ടറി നോട്ടീസ് ആണെന്ന് കണ്ടെത്തിയതോടെ മിക്കവരും ഈ മാർഗമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP