Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരണമില്ലാതെ പിരിച്ചുവിട്ടാൽ ജീവനക്കാർക്ക് മൂന്നു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകണമെന്ന് ദുബായ് കോടതി

കാരണമില്ലാതെ പിരിച്ചുവിട്ടാൽ ജീവനക്കാർക്ക് മൂന്നു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകണമെന്ന് ദുബായ് കോടതി

ദുബായ്: അകാരണമായി ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന തൊഴിലാളികൾക്ക് മൂന്നു മാസത്തെ ശമ്പളം നൽകണമെന്ന് ദുബായ് കോടതി. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തൊഴിലാളിയെ പിരിച്ചുവിട്ടാൽ അവർക്ക് നഷ്ടപരിഹാരമെന്ന നിലയിലാണ് മൂന്നു മാസത്തെ ശമ്പളം അധികം നൽകേണ്ടതെന്നാണ് കോടതി വിധി.

സേവനം മതിയാക്കുന്ന അവസരത്തിൽ കമ്പനിയും തൊഴിലാളിയും തമ്മിൽ കരാറായിരിക്കുന്ന അവസാനത്തെ കോൺട്രാക്ട് അനുസരിച്ചുവേണം ശമ്പളം നൽകാൻ. ഒരു കമ്പനിയിലെ ഡവലപ്‌മെന്റ് മാനേജരായിരുന്ന ഒരാളെ കമ്പനി പിരിച്ചുവിട്ട അവസരത്തിൽ കമ്പനിയിൽ നിന്നു 180,000 ദിർഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ട കേസിലാണ് തൊഴിലാളികൾക്ക് അനുകൂലമായി ദുബായ് കോടതി വിധി ഉണ്ടായിരിക്കുന്നത്.

ഒന്നരവർഷം മുമ്പാണ് പരാതിക്കാരൻ കമ്പനിയിൽ 60,000 ദിർഹം ശമ്പളത്തിൽ ജോലിക്കു കയറുന്നത്. എന്നാൽ ഏതാനും മാസങ്ങളായി കമ്പനി അനധികൃതമായി ശമ്പളം താമസിപ്പിക്കുകയാണെന്നു കാണിച്ചുകൊണ്ടാണ് ഇയാൾ മിനിസ്ട്രി ഓഫ് ലേബറിൽ പരാതി സമർപ്പിക്കുന്നത്. ഇതിനു പിന്നാലെ ഇയാളെ കമ്പനി പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ ഇയാൾ സ്വയം രാജി വച്ചുപോകുകയാണെന്ന് കമ്പനി കോടതിയിൽ പറഞ്ഞുവെങ്കിലും കമ്പനിയുടെ വാദങ്ങളെ തള്ളി കോടതി തൊഴിലാളികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP