Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗതാഗത പിഴകൾ അടച്ചു തീർക്കാതെ രാജ്യം വിടാനാവുമെന്ന് കരുതേണ്ട; മുങ്ങി നടക്കുന്നവരെ പിടികൂടാൻ പുതിയ നിയമ നിർമ്മാണത്തിന് ആലോചന

ഗതാഗത പിഴകൾ അടച്ചു തീർക്കാതെ രാജ്യം വിടാനാവുമെന്ന് കരുതേണ്ട; മുങ്ങി നടക്കുന്നവരെ പിടികൂടാൻ പുതിയ നിയമ നിർമ്മാണത്തിന് ആലോചന

താഗത പിഴകൾ അടച്ചു തീർക്കാത്തവരെ പിടികൂടാൻ പുതിയ നിയമ നിർമ്മാണം നടത്താൻ ട്രാഫിക് കൗൺസിൽ ആലോചിക്കുന്നു. പിഴ അടയ്ക്കാത്തവരെ രാജ്യം കടക്കാൻ അനുവദിക്കാതെയുള്ള നിയമ നിർമ്മാണത്തിനാണ് അധികൃതർ തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ അവധിക്കായോ സ്ഥിരമായോ രാജ്യം വിടുന്നവർ പിഴ അടച്ചവരാണെന്ന് ഉറപ്പുവരുത്താൻ സാധിക്കും. പിഴ അടയ്ക്കാത്തവർക്ക് യാത്രാനുമതി ഉണ്ടാവില്ല. ഗതാഗത പിഴകൾ അടക്കാതെ രാജ്യം വിട്ടുപോകുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിർമ്മാണത്തിന് തയ്യാറാവുന്നതെന്ന് ട്രാഫിക് കൗൺസിൽ അധികൃതർ വ്യക്തമാക്കി.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലാണ് നിയമം പ്രാബല്യത്തിൽ വരിക. നിയമം നിലവിൽ വരുന്നതോടെ കര, കടൽ, വായു മാർഗം രാജ്യം വിടുന്നവർക്കെല്ലാം മുഴുവൻ ഗതാഗത പിഴയും അടച്ചുതീർത്താൽ മാത്രമെ പുറത്തുകടക്കാനാകൂ. യാത്രാ സമയത്തുതന്നെ പിഴ അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാകും. ഇതിനായി വിമാനത്താവളങ്ങളിലും മറ്റ് അതിർത്തി ചെക്ക് പോസ്റ്റുകളിലും സ്മാർട്ട് ഉപകരണങ്ങളും എടിഎമ്മുകളും സ്ഥാപിക്കും. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് ഉടൻ പിഴ തുക മുഴുവൻ അടച്ചു തീർക്കാനും യാത്ര തുടരാനും കഴിയും.

ഇതുകൂടാതെ മറ്റു നിർദ്ദേശങ്ങളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈസൻസിന് അപേക്ഷിക്കുമ്പോൾ വൈദ്യ പരിശോധന നിർബന്ധമാക്കണമെന്നും ഗുരുതര രോഗമുള്ളവരുടെ വിവരങ്ങൾ ആശുപത്രികൾ ലൈസൻസിങ് അഥോറിറ്റിക്ക് കൈമാറണമെന്നും നിയമത്തിൽ ശുപാർശ ചെയ്യുന്നു. അപസ്മാരം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഇതിന്റെ തീവ്രത അനുസരിച്ചാണ് ലൈസൻസ് അനുവദിക്കുക. കൂടാതെ ഇങ്ങനെ ലൈസൻസ് നൽകിയ വ്യക്തിക്ക് രോഗം മൂലം എന്തെങ്കിലും അപകടം ഉണ്ടായാൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കാണ് അതിന്റെ ഉത്തരവാദിത്തം. അതേസമയം, ലൈസൻസ് ലഭിച്ചതിനു ശേഷമാണ് രോഗബാധിതനാവുന്നതെങ്കിൽ ഇത് അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു.

അമിത വേഗക്കാർക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുക. 50 ശതമാനത്തിൽ കൂടുതൽ വേഗത്തിൽ ഓടിക്കുകയാണെങ്കിൽ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. സൗദി അതിർത്തി മുതൽ ഫുജൈറ വരെ ഹെവി ട്രക്കുകൾക്ക് മാത്രമായി പ്രത്യേക ഹൈവേ നിർമ്മിക്കുകയും രാജ്യമെമ്പാടുമുള്ള ഹൈവേകളിൽ ഏറ്റവും കുറഞ്ഞ വേഗപരിധി നിശ്ചയിക്കുകയും ചെയ്യും.

കൂടാതെ, 200 സിസിക്ക് താഴെയുള്ള ബൈക്കുകൾ ഓടിക്കാൻ 18 വയസും അതിനു മുകളിലുള്ളവ ഓടിക്കാൻ പ്രായം 21 ആയും നിശ്ചയിക്കും. ഇതിനായി പ്രത്യേകം ലൈസൻസിങ് സമ്പ്രദായം ആവിഷ്‌കരിക്കുക. ലൈസൻസ് കാലാവധി 10 വർഷത്തിൽ നിന്ന് അഞ്ചായി കുറക്കാനും നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP