Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

23 ഇന്ത്യക്കാർ ഉൾപ്പെടെ 72 പേർക്ക് കൂടി രോഗം സ്ഥരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം നാലൂറ് കവിഞ്ഞു; മുൻകരുതൽ നിയമം ലംഘിച്ചാൽ അര ലക്ഷം ദിർഹം വരെ പിഴ ഉറപ്പ്

23 ഇന്ത്യക്കാർ ഉൾപ്പെടെ 72 പേർക്ക് കൂടി രോഗം സ്ഥരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം നാലൂറ് കവിഞ്ഞു; മുൻകരുതൽ നിയമം ലംഘിച്ചാൽ അര ലക്ഷം ദിർഹം വരെ പിഴ ഉറപ്പ്

സ്വന്തം ലേഖകൻ

23 ഇന്ത്യക്കാർ ഉൾപ്പെടെ യു.എ.ഇയിൽ വെള്ളിയാഴ്ച 72 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 405 ഓളം ആയി.ഇതോടെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ക്വേറന്റൈൻ അടക്കമുള്ള നിർദേശങ്ങൾ ലംഘിച്ചാൽ യുഎഇയിൽ 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്കി.

യുഎഇ മന്ത്രിസഭയാണ് ഈ തീരുമാനം കൈക്കൊണ്ടത്. രോഗം ബാധിച്ചതോ ബാധിക്കാൻ സാധ്യതയുള്ളവരോ ആയ മാറ്റിപ്പാർച്ചവർ നിയമം ലംഘിച്ച് പുറത്ത് കടന്നാൽ അര ലക്ഷം ദിർഹമാണ് പിഴ നൽകേണ്ടത്. ജോലിക്കോ അല്ലെങ്കിൽ അടിയന്തിരമായി സാധനങ്ങൾ വാങ്ങാനോ അല്ലാതെ പുറത്തിറങ്ങുന്നവർക്ക് 2000 ദിർഹമായിരിക്കും പിഴ. മറ്റു ആളുകളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാതെയോ മാസ്‌ക്ക് ധരിക്കാതെയോ പുറത്തിറങ്ങിയാൽ പിഴ 1000 ആയിരിക്കും.

മൂന്നിൽ കൂടുതൽ ആളുകൾ കാറിൽ സഞ്ചരിക്കുകയാണങ്കിൽ പിഴ ആയിരമായിരിക്കും. കുറ്റം ആവർത്തിക്കുകയാണങ്കിൽ പിഴ ഇരട്ടിയായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP