Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ ദേശീയദിനാചരണം: തടവുകാർക്ക് മോചനം നല്കി ഭരണാധികാരികൾ; ഷാർജയിൽ 105 തടവുകാർക്കും, ദുബായിൽ 292 തടവുകാർക്കും അബുദബിയിൽ 1102 തടവകാർക്കും മോചനം

യുഎഇ ദേശീയദിനാചരണം: തടവുകാർക്ക് മോചനം നല്കി ഭരണാധികാരികൾ; ഷാർജയിൽ 105 തടവുകാർക്കും, ദുബായിൽ 292 തടവുകാർക്കും അബുദബിയിൽ 1102 തടവകാർക്കും മോചനം

അബൂദബി: യു.എ.ഇയുടെ 45ാം ദേശീയദിനാചരണം പ്രമാണിച്ച് യുഎഇയിൽ തടവുകാർക്ക് മോചനം നല്കി ഭരണാധികാരികൾ ഉത്തരവിട്ട്. 1668 തടവുകാർക്കാണ് മോചനം അനുവദിച്ചത്. മാനസാന്തരപ്പെടാനും ജീവിതം നന്മയിലേക്ക് പരിവർത്തിപ്പിക്കാനും അവസരമൊരുക്കാനാണ് രാജ്യത്തിന്റെ ഉൽസവദിനത്തോടനുബന്ധിച്ച് ഭരണാധികാരികൾ പൊതുമാപ്പ് പ്രഖ്യാപിച്ചത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ 1,102 പേർക്ക് മോചനം നൽകാൻ ഉത്തരവിട്ടു. പുതു ജീവിതത്തിന് തുടക്കം കുറിക്കാനും അവരുടെ കുടുംബങ്ങളുടെ കഷ്ടതക്ക് അവസാനമുണ്ടാക്കാനുമാണ് ഈ നടപടിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

ഉത്തരവിനു തൊട്ടുപിന്നാലെ മോചനാവശ്യമായ നടപടിക്രമങ്ങളാരംഭിച്ചതായി അറിയിച്ച അബൂദബി അറ്റോണി ജനറൽ അലി മുഹമ്മദ് അൽ ബലൂഷി ശൈഖ് ഖലീഫക്ക് നന്ദി രേഖപ്പെടുത്തി. മാപ്പു നൽകാനുള്ള തീരുമാനത്തെ രാജ്യത്തെ സ്വദേശികളും വിദേശികളുമായ ജനങ്ങൾ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. തടവിൽ കഴിയുന്ന മറ്റുള്ളവർക്ക് ജീവിതത്തിൽ മാറ്റം വരുത്തി ഭാവിയിൽ മോചനത്തിന് അവസരം തേടാൻ പ്രേരിപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 292 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടു.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി 105 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ശിക്ഷാകാലത്തെ നല്ലനടപ്പ് പരിഗണിച്ചാണ് മോചിപ്പിക്കേണ്ട ആളുകളെ തിരഞ്ഞെടുത്തത്. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ ആൽ ഖാസിമി 122 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചു. വിട്ടയക്കപ്പെടുന്നവരുടെ കടങ്ങളും സാമ്പത്തിക ബാധ്യതകളും ശൈഖ് സഊദ് ഒത്തുതീർത്തു. മോചനം ഈ മനുഷ്യരുടെയും കുടുംബങ്ങളുടെയും ഗുണകരമായ മാറ്റത്തിന് കാരണമാകുമെന്നും സമൂഹത്തിൽ നല്ല പ്രവർത്തനങ്ങളിലും ദേശീയ ആഘോഷ പരിപാടികളിലും പങ്കുചേരാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തടവുശിക്ഷ അനുഭവിക്കവെ സ്വഭാവ പരിവർത്തനം വന്ന 47 പേർക്ക് മോചനം നൽകാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP