Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് മുതൽ ഞായറാഴ്‌ച്ച വരെ യു എ ഇ പൊതുഗതാഗത സർവ്വീസുകൾ സർവ്വീസ് നിർത്തിവെക്കും; ഭക്ഷണം, മരുന്ന്എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്നും നിർദ്ദേശം

ഇന്ന് മുതൽ ഞായറാഴ്‌ച്ച വരെ യു എ ഇ പൊതുഗതാഗത സർവ്വീസുകൾ സർവ്വീസ് നിർത്തിവെക്കും; ഭക്ഷണം, മരുന്ന്എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്നും നിർദ്ദേശം

സ്വന്തം ലേഖകൻ

കൊവിഡിനെ പ്രതിരോധിക്കാൻ ജനങ്ങൾക്കും ഗതാഗതത്തിനും തടയിട്ട് യു എ ഇ സർക്കാർ. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി എട്ടുമണി മുതൽ ഞായറാഴ്ച രാവിലെ ആറുമണിവരെ ജനങ്ങൾക്ക് വീട്ടിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വരും. കൂടാതെ ഇന്ന് രാത്രി എട്ട് മുതൽ ഞായറാഴ്ച രാവിലെ ആറ് വരെയാണ് ദുബൈ മെട്രോ ഉൾപ്പെടെ മുഴുവൻ പൊതുഗതാഗത സംവിധാനവും നിർത്തിവെക്കുന്നത്.

പൊതുഗതാഗത സംവിധാനം അണുവിമുക്തമാക്കുന്നതിനാണ് നടപടി. രാജ്യമൊട്ടുക്ക് ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഭക്ഷണം, മരുന്ന്എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്ന്പ്രത്യേക മുന്നറിയിപ്പ്‌നൽകിയിട്ടുണ്ട് ഊർജ, വാർത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, മിലിറ്ററി, പൊലീസ്, ബാങ്കിങ്, സർക്കാർ മാധ്യമങ്ങൾ, ജലം-ഭക്ഷണം,വ്യോമയാനം, പോസ്റ്റൽ, ഷിപ്പിങ്, ഫാർമസ്യുട്ടിക്കൽസ്, സേവനമേഖല, നിർമ്മാണമേഖല, പെട്രോൾ സ്റ്റേഷൻ എന്നിവയിലെ ജീവനക്കാർക്ക് ജോലി ആവശ്യാർഥം പുറത്തിറങ്ങാം.

ഭക്ഷണ ശാലകൾ, സഹകരണ സൊസൈറ്റികൾ, ഗ്രോസറികൾ, സൂപ്പർ മാർക്കറ്റുകൾ, ഫാർമസികൾഎന്നിവയുടെ പ്രവർത്തനത്തിന്തടസമുണ്ടാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP