Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യു.എ.ഇ.യിൽ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് നൽകുന്ന രീതിയിൽ പുതിയ പരിഷ്‌കാരം; വിദേശികൾക്കുള്ള പെർമിറ്റ് ഫീസുകളിൽ മാറ്റം

യു.എ.ഇ.യിൽ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് നൽകുന്ന രീതിയിൽ പുതിയ പരിഷ്‌കാരം; വിദേശികൾക്കുള്ള പെർമിറ്റ് ഫീസുകളിൽ മാറ്റം

ദുബായ്: യു.എ.ഇ.യിൽ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് നൽകുന്ന രീതി പരിഷ്‌കരിച്ചു. തിങ്കളാഴ്ച പ്രാബല്യത്തിൽവന്ന പുതിയ രീതിയനുസരിച്ച് വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റിന്റെ ഫീസുകൾ പുതുക്കിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ കമ്പനികളെ ജീവനക്കാരുടെയും പ്രവർത്തനരീതികളുടെയും അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുമുണ്ട്.

വിദഗ്ധ തൊഴിലാളികളുടെ അനുപാതം, തൊഴിലാളികളുടെ സാംസ്‌കാരിക വൈവിധ്യം എന്നിവ അടിസ്ഥാനമാക്കി കമ്പനികളെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. പുതിയ സംവിധാനമനുസരിച്ച് കമ്പനിയുടെ വിഭാഗം, തൊഴിലാളികളുടെ വൈദഗ്ധ്യം എന്നിവക്ക് പുറമെ തൊഴിലാളികൾ യു.ഇയിലുള്ളവരോ പുറത്തുള്ളവരോ എന്നതു കൂടി പരിഗണിച്ചാണ് തൊഴിൽ പെർമിറ്റ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളായാണ് കമ്പനികളെ തരംതിരിച്ചിരിക്കുന്നത്.ഓരോ വിഭാഗത്തിലെയും വർക്ക് പെർമിറ്റ് ഫീസുകൾ വ്യത്യസ്തമാണ്. ജീവനക്കാരെ മാറ്റുന്നതിനും നിരക്കുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. ഫലത്തിൽ പ്രവാസി തൊഴിലാളികൾക്കും കമ്പനികൾക്കും അധികബാധ്യത ഉണ്ടാക്കുന്നതാണ് പുതിയ പരിഷ്‌കാരം.

യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയപരിഷ്‌കാരം നടപ്പാക്കുന്നത്. സ്വദേശികളെയും അറബ് രാഷ്ട്രങ്ങളിൽനിന്നുള്ളവരെയും തൊഴിലാവശ്യങ്ങൾക്ക് തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെയും മീൻപിടിത്ത ബോട്ടുമായി ബന്ധപ്പെട്ട കമ്പനികളെയും ഫീസ് നിരക്കേർപ്പെടുത്തുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. മറ്റുള്ളവർക്കെല്ലാം പ്രത്യേക നിരക്ക് ഏർപ്പെടുത്തി.

വർക്ക് പെർമിറ്റ് നിരക്കുകൾ ഇപ്രകാരം:

* സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബോട്ടുകൾ - നിരക്കില്ല

* ചെറുതും വലുതുമായ യുവസംരംഭസഹായ സ്ഥാപനങ്ങൾ -അവിദഗ്ധ തൊഴിലാളികൾക്കും വിദഗ്ധ തൊഴിലാളികൾക്കും 300 ദിർഹം (ഒരുദിർഹം 17.53 രൂപ)

* ഒന്നുമുതൽ മൂന്ന് ജീവനക്കാരുള്ള സ്ഥാപനങ്ങൾ - അവിദഗ്ധ തൊഴിലാളികൾ 2200 ദിർഹം, വിദഗ്ധ തൊഴിലാളികൾ 1000 ദിർഹം

* നാലുമുതൽ പത്ത് ജീവനക്കാരുള്ള സ്ഥാപനങ്ങൾ - 2 ബി വിഭാഗം-അവിദഗ്ധ തൊഴിലാളികൾ 2200 ദിർഹം, വിദഗ്ധ തൊഴിലാളികൾ 1000 ദിർഹം, 2ഡി വിഭാഗം- അവിദഗ്ധ തൊഴിലാളികൾ 3200 ദിർഹം, വിദഗ്ധ തൊഴിലാളികൾ 2000 ദിർഹം.

* പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ - 2 എ വിഭാഗം- അവിദഗ്ധതൊഴിലാളികൾ 1200 ദിർഹം, വിദഗ്ധതൊഴിലാളികൾ 500 ദിർഹം, 2 ബി വിഭാഗം -അവിദഗ്ധ തൊഴിലാളികൾ 2200 ദിർഹം, വിദഗ്ധ തൊഴിലാളികൾ 1000 ദിർഹം

* അഞ്ച് ശതമാനത്തിനും പത്തുശതമാനത്തിനും ഇടയിൽ വിദഗ്ധതൊഴിലാളികളുള്ള സ്ഥാപനം- 2 ജി വിഭാഗം അവിദഗ്ധതൊഴിലാളികൾ 2700 ദിർഹം, വിദഗ്ധ തൊഴിലാളികൾ 1500 ദിർഹം

* അഞ്ച് ശതമാനത്തിൽതാഴെ വിദഗ്ധതൊഴിലാളികളും 50 ശതമാനത്തിലധികം വിവിധ നാടുകളിൽനിന്നുള്ള ജീവനക്കാരുമുള്ള സ്ഥാപനങ്ങൾ - അവിദഗ്ധ തൊഴിലാളികൾ 3200 ദിർഹം, വിദഗ്ധ തൊഴിലാളികൾ 2000 ദിർഹം

* 50 ശതമാനത്തിൽ കുറവ് വിവിധ നാടുകളിൽനിന്നുള്ള ജീവനക്കാരുള്ള സ്ഥാപനങ്ങൾ- അവിദഗ്ധ തൊഴിലാളികൾ 3200 ദിർഹം, വിദഗ്ധ തൊഴിലാളികൾ 2000 ദിർഹം

രണ്ടുവർഷത്തേക്ക് ജീവനക്കാരെ മാറ്റുന്നതിന് ഒന്നാം വിഭാഗം അവിദഗ്ധ തൊഴിലാളികൾക്ക് 150 ദിർഹം, വിദഗ്ധ തൊഴിലാളികൾ 100 ദിർഹം എന്നതാണ് നിരക്ക്.

* 2 എ- അവിദഗ്ധ തൊഴിലാളികൾ 500 ദിർഹം, വിദഗ്ധ തൊഴിലാളികൾ 250 ദിർഹം

* 2 ബി - അവിദഗ്ധ തൊഴിലാളികൾ 1000 ദിർഹം, വിദഗ്ധ തൊഴിലാളികൾ 500 ദിർഹം

* 2 സി - അവിദഗ്ധ തൊഴിലാളികൾ 1250 ദിർഹം, വിദഗ്ധ തൊഴിലാളികൾ 750 ദിർഹം

* 2 ഡി - അവിദഗ്ധ തൊഴിലാളികൾ 1500 ദിർഹം, വിദഗ്ധ തൊഴിലാളികൾ 1000 ദിർഹം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP