Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാസൽഖൈമയിൽ നിന്നു വാങ്ങിയ ചോക്ലേറ്റിൽ പുഴു; അബുദാബിയിലെ ഗ്രിൽ റസ്റ്റോറന്റിലെ ഭക്ഷണത്തിൽ പാറ്റ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതർ

റാസൽഖൈമയിൽ നിന്നു വാങ്ങിയ ചോക്ലേറ്റിൽ പുഴു; അബുദാബിയിലെ ഗ്രിൽ റസ്റ്റോറന്റിലെ ഭക്ഷണത്തിൽ പാറ്റ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതർ

അബുദാബി: റാസൽഖൈമയിൽ നിന്നു വാങ്ങിയ പ്രശസ്ത കമ്പനിയുടെ ചോക്ലേറ്റിൽ നിറയെ പുഴുവും അബുദാബിയിലെ പ്രശസ്ത ഗ്രിൽ റെസ്റ്റോറന്റിലെ ഭക്ഷണത്തിൽ പാറ്റ കണ്ടെത്തുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തി. റാസൽഖൈമയിലെ ഒരു ഷോപ്പിങ് മാളിൽ നിന്നാണ് തന്റെ മകനുവേണ്ടി യുവാവ് ചോക്ലേറ്റ് വാങ്ങുന്നത്. എന്നാൽ ചോക്ലേറ്റിൽ പുഴുവിന്റെ സാന്നിധ്യം കണ്ടതോടെ കൂടുതൽ പരിശോധന നടത്തിയപ്പോൾ ചോക്ലേറ്റ് നിറയെ പുഴുവാണെന്നു കണ്ടെത്തുകയായിരുന്നു.

തുടർന്ന് മാളിനെതിരേയും ചോക്ലേറ്റ് വിതരണക്കാരനെതിരേയും മുനിസിപ്പാലിറ്റി കേസെടുത്തു 10,000 ദിർഹം പിഴയടപ്പിക്കുകയും ചെയ്തു. അതേസമയം ഏതു കമ്പനിയുടേതാണ് ചോക്ലേറ്റ് എന്നു വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ കമ്പനിയുടേതാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. ചോക്ലേറ്റ് കാലാവധി കഴിഞ്ഞിട്ടില്ലാത്തവയാണെന്നും മോശം പായ്ക്കിങ് ആണ് പുഴുക്കൾ പെരുകാൻ കാരണമായിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ ഗ്രിൽ റെസ്റ്റോറന്റിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതി തന്റെ പ്ലേറ്റിൽ ചത്ത പാറ്റയെ കണ്ട് അമ്പരപ്പെടുകയായിരുന്നു. ഇക്കാര്യം റെസ്റ്റോറന്റ് മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അയാൾ ഇതു നിസാരമായിട്ടെടുക്കുകയും മിക്ക റെസ്‌റ്റോറന്റുകളിലും ഇതു സർവസാധാരണണമാണെന്ന് മറുപടി നൽകുകയുമായിരുന്നു. ക്ഷുഭിതയായ യുവതി നേരെ അബുദാബി ഫുഡ് അഥോറിറ്റിയിൽ ചെന്ന് പരാതി നൽകുകയായിരുന്നു. പരാതി ബോധ്യപ്പെട്ട അഥോറിറ്റി റെസ്‌റ്റോറന്റിനെതിരേ കർശന നടപടി സ്വീകരിക്കുകയായിരുന്നു. റെസ്റ്റോറന്റ് മാനേജരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെത്തുടർന്ന് ഈ റെസ്റ്റോറന്റ് അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് സർക്കാർ ഉദ്യോഗസ്ഥയായ യുവതി പിന്നീട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP