Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കപ്പയും മീൻകറിയും മുതൽ കുമ്പിളപ്പം വരെ അണിനിരക്കും; അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കൊയ്ത്തുൽസവം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

കപ്പയും മീൻകറിയും മുതൽ കുമ്പിളപ്പം വരെ അണിനിരക്കും; അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കൊയ്ത്തുൽസവം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

അബുദാബി : സെന്റ് ജോർജ്ജ് ഓർത്ത ഡോക്സ് കത്തീഡ്രലിലെ ഈ വർഷത്തെ കൊയ്ത്തു ൽസവം നവംബർ 24 വെള്ളിയാഴ്ച രാവിലെ ബ്രഹ്മവാർ ഭദ്രാസന മെത്രാ പ്പൊലീത്ത യാക്കൂബ് മാർ എലി യാസ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് കൊയ്ത്തുൽസവ ദിന ത്തിലെ ആദ്യ ഘട്ട കച്ചവടം ആരംഭിക്കും.

കപ്പയും മീൻകറിയും, വൈവിധ്യമാർന്ന നസ്രാണി പലഹാര ങ്ങളും, പുഴുക്ക്, കുമ്പിളപ്പം തുടങ്ങിയ നാടൻ ഭക്ഷ്യ വിഭവ ങ്ങളുടെ തട്ടു കട കൾ കൊയ്ത്തുത്സവ നഗരിയെ ആകർഷ കമാക്കും. വൈകുന്നേരം നാലു മണിക്ക് തുടക്ക മാവുന്നു രണ്ടാം ഘട്ട ആഘോഷ പരിപാടി കളിൽ അൻപ തോളം സ്റ്റാളു കൾ പ്രവർത്തന സജ്ജമാവും. വിവിധ ഇനം പായസ ങ്ങൾ, കുലുക്കി സർബത്ത്, ബിരിയാണി, പുതുതലമുറ യെ ആകർഷിക്കുന്ന ഫാസ്റ്റ് ഫുഡ് വിഭവ ങ്ങൾ, ഗ്രിൽ ഭക്ഷണ ങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോ ണിക്സ് ഉൽപന്ന ങ്ങൾ, വീട്ടു സാമഗ്രി കൾ, കര കൗശല വസ്തു ക്കൾ, ഔഷധ ച്ചെടികൾ, പുസ്തക ങ്ങൾ എന്നിവയും വിവിധ വ്യാപാര സ്ഥാപന ങ്ങളു ടെയും സംഘടന കളു ടെയും വില്പന ശാല കളും കൊയ്ത്തുൽസവ ത്തിന്റെ ഭാഗ മായി തയ്യാ റാക്കിയ അൻപതോളം സ്റ്റാളുകളിൽ ലഭ്യമാവും എന്ന് സംഘാടകർ അറി യിച്ചു. കൂടാതെ ആകർഷ കങ്ങ ളായ കലാപരിപാടി കളും കുട്ടി കൾക്കായി വിവിധ ഗെയിമുകൾ, ഭാഗ്യ നറുക്കെടുപ്പുകളും ഉണ്ടാവും.

ബ്രഹ്മവാർ ഭദ്രാസന മെത്രാ പ്പൊലീത്ത യാക്കൂബ് മാർ എലിയാസ് തിരുമേനി, ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ വികാരി ഫാ. പോൾ ജേക്കബ്, ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്ര മംഗലം, ജോയിന്റ് ജനറൽ കൺവീനർ കെ. കെ. സ്റ്റീഫൻ, ധനകാര്യ കമ്മിറ്റി ജോയിന്റ് കൺ വീനർ ജോർജ് വി. ജോർജ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP