Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബുദാബി - മുസ്സഫ സെന്റ്. പോൾസ് കത്തോലിക്ക ദൈവാലയത്തിൽ മരിയൻ എക്‌സിബിഷൻ ശ്രദ്ധ നേടുന്നു

അബുദാബി - മുസ്സഫ സെന്റ്. പോൾസ് കത്തോലിക്ക ദൈവാലയത്തിൽ മരിയൻ എക്‌സിബിഷൻ ശ്രദ്ധ നേടുന്നു

ബുദബി മുസ്സഫ സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിന്റെ പ്രഥമ വാർഷികത്തോടനു ബന്ധിച്ചു Walk With Mary To Jesus എന്ന പേരിൽ സംഘടിപ്പിച്ച മരിയൻ എക്‌സ്ബിഷൻ വിശ്വാസികളുടെ ശ്രദ്ധ നേടുന്നു. ആഗോള കത്തോലിക്കാ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വണക്കമാസമായി ആഘോഷിക്കുന്ന മെയ്മാസം തന്നെ ഇത്തരത്തിൽ ഒരു പ്രദർശനം ഒരുക്കുവാൻ കഴിഞ്ഞതിൽ വളരെ അധികം സ ന്തോഷമുണ്ടെന്ന് മലയാളിസമൂഹത്തിന്റെ ആത്മീയ പിതാവ് ജോണി പടിഞ്ഞാക്കര അഭിപ്രായപ്പെട്ടു.

പിതാവായ ദൈവത്തിന്റെ പുത്രിയും പുത്രനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവായ ദൈവത്തിന്റെ പ്രിയമണവാട്ടിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥത്തിലൂടെ മാനവരാശിക്ക് ദൈവസ്‌നേഹത്തിന്റെ ആഴങ്ങൾ കണ്ടറിയുവാനും അത്‌വഴി അനുഗ്രഹിക്കപ്പെടുവാനും ഇടയാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് office of the Custody of Arabia, Fr.Paul  Koenig  എകസ്ബിഷന്റെ ഔപചാരികമായഉദ്ഘാടനം നിർവഹിച്ചു.

ഇടവകവികാരി  Fr. Ani Xavier അനുഗ്രഹപ്രഭാഷണംകൊണ്ട് ഉദ്ഘാടന ചടങ്ങിനെ അനുഗ്രഹീതമാക്കി. പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവതസാഹചര്യങ്ങളുടെ വൈവിദ്ധ്യമാർന്ന മൂവായിരത്തിൽപരം ചിത്രങ്ങൾകൊണ്ട് ധന്യമാണ് പ്രദർശനഹാൾ. പരിശുദ്ധ മറിയം, തന്റെ പുത്രന്റെ രക്തതുള്ളികൾ നുള്ളിപെറുക്കി കോർത്തെടുത്തു.അവിടുത്തെ ജനന ജീവിതപീഡാസഹന മരണ ഉത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുവാൻ നൽകിയ ജപമാലയുടെശേഖരവും പ്രദർശനഹാളിൽ ഒരുക്കിയിരിക്കുന്നു. പ്രദർശനം ജൂൺ 5 ഞായർവരെ നീണ്ടു നിൽക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP