Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായ് വൈ.എം.സി.എ എക്യൂമിനിക്കൽ കൺവൻഷന് തുടക്കമായി

ദുബായ് വൈ.എം.സി.എ എക്യൂമിനിക്കൽ കൺവൻഷന് തുടക്കമായി

ദുബായ്: വൈ.എം.സി.എ ദുബായുടെ ഒൻപതാമത് എക്യൂമിനിക്കൽ കൺവൻഷൻ ദുബായ് ട്രിനിറ്റി ദേവാലയത്തിൽ ആരംഭിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ദുബായ് വൈ.എം.സി.എ പ്രസിഡന്റ് മാത്യു ചാക്കോ കൊച്ചയ്‌പ്പ് അധ്യക്ഷത വഹിച്ചു.

മാർത്തോമ്മാ സഭയിലെ സുവിശേഷകൻ റവ. എം.സി. സാമുവേൽ മുഖ്യ പ്രഭാഷണം നടത്തി. ദുബായ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി ഫാ. ഷാജി ഫിലിപ്പ്, ദുബായ് വൈ.എം.സി.എ സെക്രട്ടറി ചാക്കോ ഉമ്മൻ, ദുബായ് മാർത്തോമ്മാ ഇടവക സഹ വികാരി റവ. ജോ മാത്യു, ദുബായ് സി.എസ്.ഐ. ഇടവക വികാരി റവ.ഡോ. പി.കെ. കുരുവിള, ദുബായ് വൈ.എം.സി.എ സ്ഥാപക പ്രസിഡന്റ് മനോജ് ജോർജ് എന്നിവർ പ്രസംഗിച്ചു.

വൈ.എം.സി.എ ക്വയർ ഗാന ശുശ്രൂഷ നടത്തി. കൺവൻഷൻ ബുധനാഴ്ച സമാപിക്കും,

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP